രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തുന്ന ബൈബിൾ കലോത്സവത്തിൽ പങ്കെടുത്ത ഇനങ്ങളിൽ എല്ലാം സമ്മാനം നേടി നമ്മുടെ ഇടവക കടുത്തുരുത്തി ഫൊറോനയിൽ ഓവറോൾ ചാംമ്പ്യൻഷിപ് കരസ്ഥമാക്കി. പുരാതനപ്പാട്ട് മത്സരത്തിൽ കടുത്തുരുത്തി ഫൊറോനയിലെ മറ്റിടവകകളെ പിൻ തള്ളി നമ്മുടെ ഇടവക ഈ വർഷവും ഒന്നാം സ്ഥാനം നിലനിർത്തി. ഡാൻസ് മത്സരത്തിൽ മെർലിൻ സജി, ചിത്രരചനയിൽ എമിൽഡ ജെയ്സൺ, സങ്കീർത്തനാലാപനത്തിൽ ബേബിൻ സുനീഷ് അരീച്ചിറ എന്നിവർ ഒന്നാമതെത്തി. ആകാശ് റോയി പങ്കെടുത്ത ലളിതഗാനം, സങ്കീർത്തനാലാപനം, കഥാപ്രസംഗം എന്നിവയിലും ഒന്നാമതെത്തി. ലളിതഗാനത്തിന് ബേബിൻ സുനേഷും കഥാപ്രസംഗത്തിന് താരാ റോയിയും മൂന്നാമതെത്തി.
KCWA Forane Level Competitions-2016
K C W A കടുത്തുരുത്തി ഫൊറോനായുടെ വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് അറുനൂറ്റിമംഗലത്ത് വച്ച് നടത്തിയ കലാമത്സരങ്ങളില്‍ നമ്മുടെ ഇടവകയെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹയാകുകയും ചെയ്ത KCWA അംഗങ്ങൾക്ക് അനുമോദനങ്ങൾ. ദേവാലയഗീതത്തിന് ബേബിൻ സുനീഷ് അരീച്ചിറ ഒന്നാം സ്ഥാനവും, പുരാതനപ്പാട്ട് മത്സരത്തിൽ മൂന്നാം സ്ഥാനവും, ബൈബിൾ quiz മത്സരത്തിൽ ശ്രീമതി അഞ്ചു ജോസ് മൂന്നാം സ്ഥാനവും നേടി.ബേബിൻ സുനീഷ് അരീച്ചിറ, ഷേർലി ബെന്നി പെരുമ്പളം, സിത്താര അലക്സ് മഠത്തിലേട്ട്,ഷീന ജോസഫ് പഴൂർ, പ്രിൻസി ഷിജു പുരയ്ക്കൽ, റൂണ സതീഷ് വേലിക്കെട്ടേൽ, ജെസ്സി മാത്യു പാലക്കീഴിൽ എന്നിവരായിരുന്നു ടീം അംഗങ്ങൾ.
Second prize winners of Purathanappattu
നീണ്ടൂർ സെൻറ് മൈക്കിൾസ് പള്ളി ശതോത്തര സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് (14 – 02 – 2016)ൽ കെ.സി.സി. നടത്തിയ അതിരൂപതാതല പുരാതനപ്പാട്ട് മത്സരത്തിൽ നമ്മുടെ ഇടവക രണ്ടാം സ്ഥാനം നേടി. ടീം അംഗങ്ങൾ: ബോണി മാത്യു പാലക്കീഴിൽ, ബാബു ജോൺ പുളിക്കൽ, ബേബിൻ സുനീഷ് അരീച്ചിറ, ഷേർലി ബെന്നി പെരുമ്പളം, സിത്താര അലക്സ് മഠത്തിലേട്ട്, ഷീന ജോസഫ് പഴൂർ, പ്രിൻസി ഷിജു പുരയ്ക്കൽ
Second prize Winners of Dance Competition, conducted by Thrikkakkara Ecumenical Christian Society at Bharat Mata College auditorium on 10th January 2016.
Team members are:
Megna Joseph Madathilettu
Marlyn Saji & Juliet Saji Kollamparambil
Diya Jaison & Emilda Jaison Vettikkanal
Jess Mary Ann John Ayilattil
Ayin Joseph Pazhoor
Sandra Thomas Thevarmattam
KCWA Forane Level Competitions-2015
K C W A കടുത്തുരുത്തി ഫൊറോനായുടെ വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് പിറവത്ത് വച്ച് നടത്തിയ കലാമത്സരങ്ങളില്‍ നമ്മുടെ ഇടവകയെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹയാകുകയും ചെയ്ത KCWA അംഗങ്ങൾക്ക് ജിനു അച്ചന്റെയും ഇടവകാംഗങ്ങളുടെയും ആശംസകള്‍. പുരാതനപ്പാട്ട് മത്സരത്തിൽ കടുത്തുരുത്തി ഫൊറോനയിലെ മറ്റിടവകകളെ പിൻ തള്ളി നമ്മുടെ ഇടവക ഈ വർഷവും ഒന്നാം സ്ഥാനം നിലനിർത്തി . ദേവാലയഗീതത്തിന് ബേബിൻ സുനീഷ് അരീച്ചിറ രണ്ടാം സ്ഥാനം നേടി .ബൈബിൾ quiz മത്സരത്തിൽ ശ്രീമതി ബിന്ദു സാം വൈപ്പേൽ മൂന്നാം സ്ഥാനവും, ക്നാനായ മങ്ക മത്സരത്തിൽ ശ്രീമതി ജെസ്സി മാത്യു പ്രോത്സാഹന സമ്മാനം നേടുകയും ചെയ്തു. പുരാതനപാട്ടിൽ പങ്കെടുത്തവർ ബേബിൻ സുനീഷ് അരീച്ചിറ, സോവി ജോണ്സൻ, ,ഷേർലി ബെന്നി പെരുമ്പളം, സിത്താര അലക്സ് മഠത്തിലേട്ട്,ഷീന ജോസഫ് പഴൂർ, പ്രിൻസി ഷിജു പുരയ്ക്കൽ, റെറ്റി ജെയ്സണ്‍ വെട്ടിക്കനാൽ എന്നിവരാണ്. വിജയികൾക്ക് 25-10-2015 ഞായറാഴ്ച വി.കുർബാനയ്ക്ക് ശേഷം സമ്മാനങ്ങൾ വിതരണം ചെയ്തു.
Second prize For Choir Competition- 2015
ഉഴവൂർ സെൻറ് സ്റ്റീഫൻ ഫൊറോന പള്ളിയിൽ വച്ച് നടന്ന ദേവാലയഗീത മത്സരത്തിൽ നമ്മുടെ ഇടവക ഈ വർഷം രണ്ടാം സ്ഥാനം നേടി. നാലാമത് ഫാ. സ്റ്റീഫൻ കുഴിപ്പള്ളിൽ മെമ്മോറിയൽ ദേവാലയഗീത മത്സരത്തിൽ അതിരൂപതയിലെ വിവിധ ഇടവകകൾ മാറ്റുരച്ച മത്സരത്തിൽ ഈ വർഷവും സമ്മാനം നേടിയ ടീം അംഗങ്ങൾക്ക് അനുമോദനങ്ങൾ. നിരവധി തിരക്കുകൾക്കിടയിലും ചിട്ടയായ പരിശീലനം നടത്തി വിജയികളായ ടീമിനും അതിന് വേണ്ട പ്രോത്സാഹനം നൽകിയ വികാരി ഫാ. ജിനു ആവണിക്കുന്നേൽ, സി. ജീനോ SVM എന്നിവർക്കും അഭിനന്ദനങ്ങൾ നേരുന്നു.
First prize For Choir Competition- 2014
Our Church Choir team, headed by our Parish Priest, Fr. Jinu Avanikunnel, participated in the 3rd Fr. Stephen Kuzhiplakkil Memorial Church choir competition and have won the First price. It was a touch competition with 10 teams representing all foronas. The price award consist of Rs.10000 and an ever rolling trophy. The competition was held at St. Stephens Church, Uzhavoor. Our Choir team comprising of 9 members, were able to put up a great show because of their hard work and dedication. On behalf of all the Parishioners, we congratulate all the team members for achieving this great success.
Overall Champions KCWA Forane Level Competitions—2014
K C W A കടുത്തുരുത്തി ഫൊറോനായുടെ വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് അറുനൂറ്റിമംഗലത്ത് വച്ച് നടത്തിയ കലാമത്സരങ്ങളില്‍ നമ്മുടെ ഇടവകയെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹയാകുകയും ചെയ്ത KCWA അംഗങ്ങൾക്ക് ജിനു അച്ചന്റെയും ഇടവകാംഗങ്ങളുടെയും ആശംസകള്‍ . അന്നമ്മ ജോണ്‍ തറയിൽ മറ്റു വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ക്നാനായ മങ്ക മത്സരത്തിലും, പ്രസംഗമത്സരത്തിലും ഒന്നാം സ്ഥാനം നേടി .പുരാതനപ്പാട്ട് മത്സരത്തിൽ കടുത്തുരുത്തി ഫൊറോനയിലെ മറ്റിടവകകളെ പിൻ തള്ളി നമ്മുടെ ഇടവക ഒന്നാമതെത്തുകയും ചെയ്തു. ദേവാലയഗീതത്തിന് ബേബിൻ സുനീഷ് അരീച്ചിറ രണ്ടാം സ്ഥാനം നേടി .നമ്മുടെ ഇടവക ഓവറോൾ ചാമ്പ്യൻ ഷിപ് കരസ്ഥമാക്കുകയും ചെയ്തു. പുരാതനപാട്ടിൽ പങ്കെടുത്തവർ അൽമ കൊച്ചാനയിൽ, ബേബിൻ സുനീഷ് അരീച്ചിറ,റൂണ വേലിക്കെട്ടേൽ സോവി ജോണ്സൻ, സിജി റ്റാജി ഓക്കാട്ട് ,ഷേർലി ബെന്നി പെരുമ്പളം, സിത്താര അലക്സ് മഠത്തിലേട്ട് എന്നിവരാണ്
K C W A അതിരൂപതാ വാർഷികത്തോടനുബന്ധിച്ച് ചുങ്കത്തുവച്ച് 6 – 12 – 14 നടത്തിയ കലാമത്സരങ്ങളില്‍ നമ്മുടെ ഇടവക വീണ്ടും വിജയിച്ചു. അതിരൂപതയിലെ ക്നാനായ മങ്ക മത്സരത്തിൽ ബാക്കി മത്സരാർത്ഥികളെ പിൻ തള്ളി അന്നമ്മ ജോണ്‍ തറയിൽ ഒന്നാം സ്ഥാനം നേടി.പുരാതനപ്പാട്ട് മത്സരത്തിൽ നമ്മുടെ ടീം രണ്ടാം സ്ഥാനം നേടുകയും ചെയ്തു. പുരാതനപാട്ടിൽ പങ്കെടുത്തവർ അൽമ കൊച്ചാനയിൽ, ബേബിൻ സുനീഷ് അരീച്ചിറ,റൂണ വേലിക്കെട്ടേൽ സോവി ജോണ്സൻ, സിജി റ്റാജി ഓക്കാട്ട് ,ഷേർലി ബെന്നി പെരുമ്പളം, സിത്താര അലക്സ് മഠത്തിലേട്ട് എന്നിവരാണ്. K C W A യുടെ പ്രാവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വികാരി ഫാ. ജിനു ആവണികുന്നേൽ , സി. ജീനോ ,യൂണിറ്റ് ഭാരവാഹികൾക്കും ഇടവകാംഗങ്ങളുടെ ആശംസകള്‍