Catechism Commission Visit

അതിരൂപത മതബോധന കമ്മീഷന്റെ സന്ദർശനം 08 – 01 – 2017 ഞായറാഴ്ച നടന്നു. അതിരൂപത മതബോധന കമ്മീഷൻ ചെയർമാൻ റവ. ഫാ. ജിജോ നെല്ലിക്കാകണ്ടത്തിൽ, കല്ലറ ഇടവകയിൽ നിന്നുള്ള കമ്മീഷൻ പ്രതിനിധി വിൻസെന്റ് സാർ എന്നിവരാണ് നമ്മുടെ ഇടവകയിലെ മതബോധന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എത്തിയത്. ബലിയർപ്പണം നടത്തിയത് റവ. ഫാ. ജിജോ അച്ചനായിരുന്നു. ദിവ്യബലിക്കുശേഷം സൺ‌ഡേ സ്റ്റാർ ആയി അലീന ഷൈജു വട്ടക്കുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. അസംബ്ലിയെ തുടർന്ന് കമ്മീഷൻ അംഗങ്ങൾ ക്ലാസുകൾ സന്ദർശിക്കുകയും വിലയിരുത്തലുകൾ നടത്തുകയും ചെയ്തു. ക്ലാസുകൾ സമാപിച്ചതിനു ശേഷം, ആദ്ധ്യാപകരുടെ യോഗം വിളിച്ചുചേർത്ത് കമ്മീഷൻ അംഗങ്ങൾ സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു വിവരിക്കുകയും നമ്മുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, തിരുത്തലുകൾ വരുത്തേണ്ട കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. യോഗത്തിൽ ഹെഡ്മാസ്റ്റർ ജോസഫ് സാർ സ്വാഗതവും, പി.ടി.എ പ്രസിഡന്റ് ശ്രീ. അഡ്വ. ബെന്നി കൃതജ്ഞതാപ്രകാശനവും നിർവഹിച്ചു. പ്രോത്സാഹനത്തിലൂടെയും, തിരുത്തലിലൂടെയും മുന്നോട്ടു പോകുവാനുള്ള പോകുവാനുള്ള പ്രചോദനം നൽകിയാണ്  കമ്മീഷന്റെ സന്ദർശനം സമാപിച്ചത്.

Share this: