Catechism Diary Released

2017 -18  അദ്ധ്യയന വർഷത്തെക്കുള്ള മതബോധന ഡയറിയുടെ പ്രകാശനം  ജൂലൈ  26 ഞായറാഴ്ച വി.കുർബാനയ്ക്കു ശേഷം നടത്തി. വികാരി റവ. ഫാ. ഷാജി മേക്കര പുതിയ ഡയറിയുടെ പകർപ്പ് സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി ഷേർലി ബെന്നി പെരുമ്പളത്തിന് നൽകിക്കൊണ്ട് പ്രകാശനകർമ്മം നിർവ്വഹിച്ചു. കുട്ടികൾക്കും മാതാപിതാക്കൾക്കും അദ്ധ്യപകർക്കും സഹായകമാകുന്ന സിലബസ് ,നമസ്കാരങ്ങൾ, സഭയേയും സമുദായത്തെക്കുറിചുമുള്ള അറിവുകൾ, ലോഗോസ് ക്വിസ് സിലബസ് തുടങ്ങി  ഒട്ടേറെ വിവരങ്ങൾ ഈ ഡയറിയിൽ ഉണ്ട്. ഡയറിയുടെ നിർമ്മാണത്തിനായി അക്ഷീണം പരിശ്രമിച്ച ശ്രീമതി ഷേർലി ബെന്നി പെരുമ്പളത്തിനും വികാരി. ഫാ.ഷാജി മേക്കരക്കും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

Dirry-release-02 Dirry-release-01

Share this: