Category Archives: Upcoming Events

പൊതുയോഗം

(24/ 04/ 2016) ഞായറാഴ്ച ഈ വർഷത്തെ വാർഷിക പൊതുയോഗം വി.കുർബാനയ്ക്ക് ശേഷം നടത്തും. പ്രസ്തുത യോഗത്തിൽ എല്ലാ കുടുംബ നാഥന്മാരും പങ്കെടുക്കണമെന്ന്  വികാരി ഫാ.ജിനു ആവണിക്കുന്നേൽ അറിയിക്കുന്നു.  ഈ യോഗത്തിൽ വച്ച് അടുത്ത വർഷത്തെ കൈക്കാരൻമാരെ തിരഞെടുക്കുന്നതായിരിക്കും.

Holy Week Services

ഓശാന ഞായർ        :  8:00 am പെസഹ വ്യാഴം ആരാധന       :  7:00 am വി. കുർബാന :  7:30 am ദു:ഖവെള്ളി        :  9.30 am ദു:ഖശനി             :  7.00 am ഈസ്റ്റർ                :…

Palm Sunday

ഓശാന ഞായർ 20-03-2016  രാവിലെ 8:00 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിക്കും. വൈകുന്നേരം ഇടവകയിലെ KCYL യൂണിറ്റിന്റെ നേതൃത്വത്തിൽ വടക്കുംമുറി പള്ളിയിലെ കുരിശുമലയിലേയ്ക്ക് വിശുദ്ധവാര തീർഥാടനം നടത്തുന്നതായിരിക്കും. പോകുവാൻ ആഗ്രഹിക്കുന്നവർ KCYL ഭാരവഹികളുടെ കൈയ്യിൽ പേര് കൊടുക്കണമെന്ന് വികാരി ഫാ. ജിനു ആവണിക്കുന്നേൽ…

Teachers training

മതബോധനാദ്ധ്യാപകരുടെ പരിശീലനം  കൊതനെല്ലൂർ തുവനീസയിൽ  വച്ച്  21-02 – 2016 ഞായറാഴ്ച നടക്കും. അന്നേദിവസം കുട്ടികൾക്ക് പൊതുവായി ക്ലാസ്സ്‌ നടത്തുമെന്ന് വികാരി ഫാ. ജിനു ആവണിക്കുന്നേൽ അറിയിച്ചു.

തിരുബാലസഖ്യദിനം

ഒന്നാം ക്ലാസ്സ്‌ മുതൽ നാലാം ക്ലാസ്സ്‌ വരെയുള്ള കുട്ടികളുടെ സംഘടനയാണ് തിരുബാലസഖ്യം. 14 – 02 – 2016 ഞായറാഴ്ച നമ്മുടെ ഇടവകയിൽ തിരുബാലസഖ്യദിനം ആഘോഷിക്കുന്നു. തിരുബാലസഖ്യാഗംങ്ങളായ കുട്ടികൾ വി. കുർബാനയ്ക്ക് കാഴ്ചസമർപ്പണം നടത്തും.

Parish Feast – 2016

സ്നേഹമുള്ളവരെ, എറണാകുളം ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി. കുര്യാക്കോസിന്റെ തിരുനാള്‍ ജനുവരി 24, 25, 26 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു.അമ്മയായ ജൂലിയത്തായൊടൊപ്പം ‘ഞാനും ഒരു ക്രിസ്ത്യാനിയാണ് ‘ എന്നു പറഞ്ഞു കൊണ്ടു യേശുക്രിസ്തുവിലുള്ള വിശ്വാസത്തിൽ ജീവന്‍ ത്യജിച്ച് നമുക്ക് മാര്‍ഗ്ഗദീപമായി തീര്‍ന്ന…

Year End & New Year Prayer Services

ഇടവകയിലെ  വർഷാവസാന തിരുക്കർമ്മങ്ങൾ 2015 ഡിസംബർ 31 രാത്രി 11 മണിക്ക് ആരാധനയോടുകൂടി ആരംഭിക്കും. വർഷാരംഭ പ്രാർത്ഥനകൾ ആരാധനയ്ക്കു ശേഷം  വി. കുർബനയോടനുബന്ധിച്ചു നടത്തുന്നതുമായിരിക്കുമെന്നു വികാരി ഫാ. ജിനു ആവണിക്കുന്നേൽ അറിയിക്കുന്നു. വർഷാവസാനവും  ആരംഭവും ദൈവസന്നിധിയിലായി രിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും ഓർമ്മപ്പെടുത്തുന്നു.

Carol Competition 2015

മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും Carol Competition നടത്തുന്നു. ഡിസംബര്‍ 24 രാത്രി പിറവിത്തിരുനാൾ തിരുക്കർമ്മങ്ങൾ  മുൻപ് മത്സരം  ആരംഭിക്കും. Duration 5 – 10 minutes. എത്ര അംഗങ്ങള്‍ക്കുവേണമെങ്കിലും പങ്കെടുക്കാം. 10 minutes നുള്ളില്‍ എത്ര ഗാനങ്ങള്‍ വേണമെങ്കിലും…

Christmas Carol 2015

തിരുപ്പിറവിയുടെ സന്ദേശം എല്ലായിടത്തും എത്തിക്കുവനായി ഇടവകയിലെ KCYL യുണിറ്റിന്‍റെ നേത്രുത്വത്തില്‍ ക്രിസ്മസ് കരോള്‍ നടത്തുന്നു. ഡിസംബര്‍ 20, 21 എന്നീ രണ്ടു ദിവസങ്ങളിലായിട്ടാണ് കരോള്‍ ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം 6.30 ന് ആരംഭിക്കും. ആദ്യദിനം (ഡിസംബര്‍ 20) 4 കൂടരയോഗ യുണിറ്റുകളിലും രണ്ടാം…