Blog

Day of Missionary Childhood

 
പ്രത്യക്ഷീകരണത്തിരുനാള്‍ ‘കുഞ്ഞുമിഷണറിമാരുടെ ദിന’മാണെന്ന് പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിച്ചു. ജനുവരി 6-ാം തിയതി ബുധനാഴച രാവിലെ രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രത്യക്ഷീകരണ തിരുനാള്‍ ദിവ്യബലി അര്‍പ്പിച്ചശേഷം നടത്തിയ ത്രികാലപ്രാര്‍ത്ഥന പരിപാടിയിലാണ് പാപ്പാ ഇങ്ങനെ ആഹ്വാനംചെയ്തത്.

ക്രിസ്തുവിനെ തേടിയെത്തിയ രാജാക്കന്മാരുടെ അനുസ്മരണം കുട്ടികളില്‍ പ്രേഷിതചൈതന്യം വളര്‍ത്തേണ്ടതാണ്. പ്രചോദനാത്മകമാകുന്ന ആ ദിവസം സഭയില്‍ തിരുബാല സഖ്യദിനം ആചരിക്കുന്നത് ഉചിതമാണെന്ന് പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ അനുസ്മരിപ്പിച്ചു.

തങ്ങളില്‍ എളിയവരെയും പാവങ്ങളെയും കുട്ടികള്‍ പ്രാര്‍ത്ഥനയിലൂടെയും ചെറിയ ത്യാഗപ്രവര്‍ത്തികളിലൂടെയും സഹായിക്കേണ്ടതാണ്. അങ്ങനെ ക്രിസ്തുസ്നേഹത്തില്‍ വളരുകയും, സാഹോദര്യം വളര്‍ത്തുകയും ചെയുന്ന ദിവസമാണ് പൂജരാജാക്കളുടെ തിരുനാളെന്നു പാപ്പാ അനുസ്മരിപ്പിച്ചു.

ദേശീയ പ്രാദേശിക സഭകള്‍ വ്യത്യസ്ത തിയതികളിലാണ് തിരുബാലസഖ്യദിനം കൊണ്ടാടുന്നത്. ക്രിസ്തുവിനെ കണ്ടെത്തുവാനും, എളിയവരില്‍ എളിയവനായി പിറന്ന അവിടുത്തെ അനുകരിച്ച് സുവിശേഷവെളിച്ചം ഉള്‍ക്കൊള്ളുവാനുമുള്ള ഉള്‍ക്കാഴ്ച കുട്ടികള്‍ക്കു നല്കാന്‍ പുല്‍ക്കൂട്ടിലെ പ്രത്യക്ഷീകരണത്തിന്‍റെ ഓര്‍മ്മ സഹായകമാമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ഇറ്റലിയിലും യൂറോപ്പിലെ പല രാജ്യങ്ങളിലും ജനുവരി 6-ാം തിയതിയാണ് പ്രത്യക്ഷീകരണതിരുനാള്‍. എന്നാല്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും അജപാലനപരമായ കാരണങ്ങളാല്‍ ക്രിസ്തുമസ് കഴിഞ്ഞുവരുന്ന ആദ്യവാരത്തിലെ ഞായറാഴ്ചയാണ് പൂജരാജാക്കളുടെ തിരുനാള്‍ ആചരിക്കുന്നത്.

Source: vaticanradio