Feast 2017

 ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി. കുര്യാക്കോസിന്റെ തിരുനാള്‍ ജനുവരി  28, 29 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം നടന്നു. ജനുവരി 28 ശനിയാഴ്ച 5:00 pm വികാരി ഫാ. ഷാജി മേക്കരയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റോടുകൂടി ആരംഭിച്ചു. തുടർന്ന്‌  ലദീഞ്ഞ് , വി.കുര്‍ബാനയും, റവ. ഫാ. ലിങ്കൺ ജോർജ് കടുപ്പാറയിൽ  MCBS വചനപ്രഘോഷണത്തിലൂടെ ഇടവകാംഗങ്ങളെ തിരുനാളിനായി ഒരുക്കി. പ്രധാന തിരുനാൾ ദിവസമായ ജനുവരി 29 ഞായറാഴ്ച വൈകുന്നേരം ആഘോഷമായ തിരുനാള്‍ കുര്‍ബാന റവ.ഫാ. ജിലേഷ് പുഴക്കരോട്ടിന്റെ കാർമ്മികത്വത്തിൽ നടന്നു. തുടർന്ന് തിരുനാള്‍ പ്രദക്ഷിണം വാഴക്കാല സെന്റ്‌ ജോസഫ്‌ കുരിശുപള്ളിയിലേക്കും തിരിച്ചും  ഭക്തിപൂർവ്വം നടത്തി. കുട്ടികൾ കൊടികളും KCWA അംഗങ്ങൾ മുത്തുക്കുടകളും, മെഴുകുതിരികളും യുവജനങ്ങൾ വിശുദ്ധന്റെ രൂപവും വഹിച്ചുകൊണ്ട് പ്രദക്ഷിണ ഭംഗിയാക്കി. തിരുനാള്‍ സന്ദേശം നൽകിയത്   റവ. ഫാ. ബിജു നാഞ്ഞിലത്ത് അച്ചനായിരുന്നു. തുടർന്ന്  പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദം  റവ. ഫാ. മാത്യു മണക്കാട്ട് നൽകി. വാദ്യമേളങ്ങളുടെ പ്രകടനത്തിന് ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Share this: