Foundation day & Annual day

കല്ലിട്ട തിരുനാൾ 2016 ഓഗസ്റ്റ് 15ന്  5. 30ന് ആഘോഷമായ ദിവ്യബലിയോട് കൂടി ആരംഭിച്ചു. തിരുനാൾ കുർബാനയ്ക്കു കാർമ്മീകനായിരുന്നത് റവ. ഫാ. ജോർജ് കുടുന്തയിൽ അച്ചനായിരുന്നു. തുടർന്ന് മതബോധനവാർഷിക ആഘോഷം വൈകിട്ട് 7 മണിയോടുകൂടി ആരംഭിച്ചു. ബഹു. വികാരി റവ. ഫാ. ഷാജി മേക്കര സമ്മേളനത്തിൽ സ്വാഗതം പറഞ്ഞു. സമ്മേളനത്തിന് അധ്യക്ഷതവഹിച്ചത് ബഹു. പി.ടി.എ പ്രസിഡണ്ട് അഡ്വ.ബെന്നി കുഞ്ഞമ്മാട്ടിൽ ആയിരുന്നു.ഹെഡ് മിസ്ട്രസ് ശ്രീമതി ഷേർളി ബെന്നി റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ബൈബിൾ നേഴ്‌സറിയിലെ കുരുന്നുകൾ ആക്ഷൻ സോങ് അവതരിപ്പിച്ചു.വിശിഷ്ഠാതിഥി റവ. ഫാ. ജോർജ് കുടുന്തയിൽ ഉത്‌ഘാടനം നിർവഹിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ സമ്മാനാർഹരായ കുട്ടികൾക്കുള്ള സമ്മാനവിതരണവും ബഹു. ജോർജ് അച്ചൻ നിർവഹിക്കുകയുണ്ടായി തുടർന്ന് വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് ആക്ഷൻ സോങ്, രണ്ടിലേയുംമൂന്നിലേയും കുട്ടികളുടെ മലയാളം  ആക്ഷൻ സോങ്, മെർലിൻ സജിയും ജൂലിയറ്റ് സജിയും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് റബേക്ക എൽസ ബിജു ,ആൻ മേരി സജി, ഐയിൻ ജോസഫ്, ലാറ ബിനോയ്, നിഹ ജോസ് എന്നിവരുടെ സിനിമാറ്റിക് ഡാൻസ്,മിഷേൽ ലിസ് റോബ്സൺ അവതരിപ്പിച്ച ഡാൻസ്, ,9, 10, 11 ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച ക്നാനായ തനിമ വിളിച്ചോതുന്ന നാടകാവതരണം, അദ്ധ്യാപകരുടെ പുരാതനപാട്ട് തുടങ്ങിയവ  ആഘോഷങ്ങൾക്ക് മിഴിവേകി.അസി. ഹെഡ് മാസ്റ്റർ ശ്രീ സജി കുര്യാച്ചൻ നന്ദി പ്രകാശനം നടത്തി. പേപ്പൽ ഗാനത്തോടെ സമ്മേളനം അവസാനിച്ചു. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു

Share this: