KCWA

KCWA 2015-16

കോട്ടയം അതിരൂപതയില്‍ വനിതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന  സംഘടനയാണ് KCWA ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ 1972 നവംബര്‍ 26 ആണ് തറയില്‍ പിതാവിനാല്‍ സ്ഥാപിതമായത്. ക്രൈസ്തവമൂലൃങ്ങളിലൂന്നിയ സമൂഹനിര്‍മ്മിതിയാണ് ഇതിന്‍റെ  ലക്ഷും .കോട്ടയം അതിരൂപതയില്‍ പെട്ട 18 വയസിനുമേല്‍ പ്രായമുള്ള വനിതകള്‍ക്കാണ് ഇതില്‍ അംഗത്വം ലഭിക്കുക. ശാഖ, ഫൊറോന, അതിരൂപതാ തലങ്ങളിലാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ .ഈ സംഘടനയുടെ രക്ഷാധികാരി കോട്ടയം അതിരൂപതാദ്ധ്യക്ഷനായിരിക്കും.നമ്മുടെ ഇടവകയില്‍ ബഹു .ജിബില്‍ കുഴിവേലില്‍ അച്ചന്‍ വികാരി ആയിരുന്ന കാലത്ത് 2009 ലാണ് ഈ സംഘടന രൂപീകരിച്ചത്. ഇടവക വികാരിയാണ് ഈ ശാഖയുടെ ഡയറക്ടര്‍, ജോയിന്‍റ് ഡയറക്ടര്‍  മദര്‍ ആണ് ബഹു.ഫാ.ജിനു ആവണിക്കുന്നേൽ  ഡയറക്ടറും, മദര്‍ സി. ജിനോ ജോയിന്‍റ് ഡയറക്ടറും  ആണ്.
ഇപ്പൊഴത്തെ ഭരണസമതി:

 

  • President – Mrs. Annamma John Tharayil
  • Secretary – Mrs.Suni Binu Kanjiramparayil
  • Treasurer – Mrs. Lincy Rajan Vadasserikunnel
  • Vice President- Mrs.Alma Mathew Kochanayil
  • Joint Secretary- Mrs. Jessy Mathew Palakeezhil

ഈ  സംഘടനയില്‍ ഇപ്പോള്‍ 45 അംഗങ്ങള്‍ ഉണ്ട്. ഫൊറോന,  അതിരൂപതാതലങ്ങളില്‍ നടത്തുന്ന സെമിനാറുകളില്‍ അംഗങ്ങള്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്യാറുണ്ട്‌ . ഇടവകയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും KCWA പ്രാതിനിധ്യവും പങ്കാളിത്തവും  ഉറപ്പാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ദേവാലയ നിര്‍മാണത്തിലും സാധുജന സേവനത്തിലും കഴിയുന്നത്ര തുക സമാഹരിച്ച്  ഡയറക്ടറിനോടും ജോയിന്‍റ് ഡയറക്ടറിനോടും ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു