Blog

Lent is a season of purification

lentക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം നിരന്തരമായ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ജാഗരണത്തിലും നിയന്ത്രണത്തിലും അനുതാപത്തിലും പ്രായശ്ചി ത്തത്തിലും മുഴുകി ഉയര്‍പ്പു തിരുനാളിനൊരുങ്ങുന്ന കാലഘട്ടമാണ് വലിയ നോമ്പ്.തിരുസഭയുടെ കല്പന അനുസരിച്ച് ആണ്ടു വട്ടത്തിലോരിക്കലെങ്കിലും കുമ്പസാരിച്ചു കുര്‍ബാന സ്വീകരിക്കേണ്ട കാലഘട്ടമാണ് പെസഹകാലം .

മോശയുടെ ജീവിതത്തിലും (പുറ 24:18 )യോഹന്നാന്റെ ജീവിതശൈലിയിലും (ലൂക്കാ 3 : 8,11 ) നോമ്പിന്റെ ചൈതനൃo കാണിക്കുന്നുണ്ട്.ക്രിസ്ത്യാനികള്‍  മാത്രമല്ല ഹിന്ദുക്കളും മുസ്ളീങ്ങളും നോമ്പുനോക്കുന്നവരാണ്.മനുഷ്യര്‍ക്ക് നോമ്പ് ആവശ്യമാണെന്ന് ഇതില്‍ നിന്ന് മനസിലാക്കണം.

ആത്മാവിനും ശരീരത്തിനും നോമ്പ് ഗുണം ചെയ്യുന്നുണ്ട്. പുതിയ നിയമ പുസ്തകത്തില്‍ യേശുവിന്റെ മരുഭൂമിവാസമാണ് നോമ്പിന്റെ പശ്ചാത്തലം “ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു .അവന്‍ പിശാചിനാല്‍ പരീഷിക്കപ്പെട്ട് നാല്പ്പത് ദിവസം അവിടെ കഴിഞ്ഞുകൂടി.ആ ദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല “(ലൂക്കാ 4:2) പൈശാചിക പ്രലോഭാനങ്ങളെ നേരിടാനും ആത്മാവിനാല്‍ ശക്തിപ്പെടാനും ഈ ഉപവാസം യേശുവിന് ഉപകരിച്ചു.

ഉപവാസം എന്ന വക്കിന് കൂടെ വസിക്കുക എന്നാണര്‍ത്ഥം അത് ദൈവത്തോട് കൂടെ വസിക്കലാകണം .അന്യരെ കാണിക്കാന്‍ വേണ്ടി ഉപവസിക്കരുതെന്നു (മത്തായി 6:16-18)ൽ പറയുന്നു.ദൈവവും മനുഷ്യനുമായി കണ്ടു മുട്ടാനുള്ള അവസരമാണ് അത്പ്രലോഭാനങ്ങളേയും പൈശാചിക ശക്തികളേയും ജയിക്കണമെങ്കില്‍ പ്രര്‍ത്ഥനയും ഉപവാസവും വിശ്വാസവും കൂടിയേ തീരു എന്ന് യേശു വ്യക്തമാക്കുന്നു (മത്തായി 17:20, ലൂക്കാ  9:41, മാര്‍ക്കൊ  9:29 )

നോമ്പ് വെറുമൊരു ആചരണമല്ല, പിന്നയോ വിശുദ്ധീകരണത്തിന്റെ കാലഘട്ടമാണ്. “ദുഷ്റ്റതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും, നുകത്തിന്റെ കയറുകള്‍ അഴിക്കുകയും, മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും ചെയയുന്നതല്ലേ  ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം വിശക്കുന്നവനായി ആഹാരം പങ്കുവയ്ക്കുകയും ഭവന രഹിതരെ വീട്ടില്‍ സ്വീകരിക്കുകയും , നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത് . അപ്പോള്‍ നിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടി വിരിയും നീ വേഗം സുഖം പ്രാപിക്കും നിന്റെ നീതി നിന്റെ മുമ്പിലും കര്‍ത്താവിന്റെ മഹത്വം നിന്റെ പിമ്പിലും നിന്നെ സംരക്ഷിക്കും. നീ പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും (ഏശയ്യ 58: 6-9)

നോമ്പില്‍ ഒഴിവാക്കേണ്ടത് എന്തൊക്കെ ?

മര്‍ദ്ദനവും കുറ്റാരോപണവും , ദുര്‍ഭാഷണവും നിന്നില്‍ നിന്ന് ദൂരെയകറ്റുക (ഏശയ്യ 58: 9)ആര്‍ഭാടവും അമിതഉപഭോഗവും ഒഴിവാക്കി ഉപവസത്തില്‍നിന്നുള്ള ലാഭവും വരുമാനത്തിന്റെ ദശാംശവും നിന്റെ ചുറ്റുമുള്ള ആവശ്യക്കാരുമായി പങ്കുവയ്ക്കുക .നാവിന് കടിഞ്ഞാണിടുക .”നാവ് തീയാണ് (യാക്കോബ് 3:6 )വളരെ പേരുടെ മനസമാധാനം കെടുത്തുന്നത് ശരീരത്തിലെ അവയവങ്ങള്‍ തന്നെയാണ് അതിനാല്‍ ഈ നോമ്പുകാലം ആത്മ ശരീര നിയന്ത്രണത്തിന്റെ കാലമായിരിക്കട്ടെ (റോമ 6: 13)ഓര്‍മ്മിപ്പിക്കുന്നു.”നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമര്‍പ്പിക്കരുത് പ്രതുത മരിച്ചവരില്‍ നിന്ന് ജീവന്‍ പ്രപിചവരായി നിങ്ങളെത്തന്നയും നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിന് സമര്‍പ്പിക്കുവിന്‍ “

വിശ്വാസ നവീകരണത്തിന്റെ പൂക്കാലമായ നോമ്പിലൂടെ ദൈവഭക്തിയാലും, ആരാധനയാലും പശ്ചാത്താപത്തിലും ആത്മീയ ജീവിത പടികള്‍ കയറാന്‍ ദൈവവചനം ഭക്ഷിച്ചു നമുക്ക് ശക്തരാകാം .ജീവിതത്തിലുണ്ടാകുന്ന ക്ലേശങ്ങളെ യേശുവിന്റെ കുരിശോടു ചേര്‍ത്ത് രക്ഷാകരമായി മഹാത്വീകരിക്കാം .തിരുക്കുമാരന്റെ കുരിശുമരണം വഴിയുള്ള രക്ഷ നമുക്ക് സ്വന്തമാക്കാം

നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു .അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്കി.അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു(ഏശയ്യ 53 :5)

Annamma-John-Tharayil

 

Author: Mrs.Annamma John Tharayil,
KCWA President, St.Kuriakose Knanaya Catholic Church