Logos Quiz – Model Questions


1. കർത്താവിൻറെ വഴികൾ നേരെയാക്കുവിൻ  എന്ന് മരുഭൂമിയിൽ വിളിച്ചു പറയുന്ന ശബ്ദത്തെക്കുറിച്ച് പ്രവചിച്ച പ്രവാചകൻ ആര്?
2. റബ്ബി എന്ന വാക്കിൻറെ ആർത്ഥം?
3. പീലിപ്പോസ് എവിടെനിന്നുള്ളവനായിരുന്നു?
4. “റബ്ബി അങ്ങ് ദൈവപുത്രനാണ്, ഇസ്രായേലിൻറെ രാജാവാണ്” ആര് ആരെപ്പറ്റി പറഞ്ഞതാണ്?
5. എത്രാം ദിവസമാണ് കാനായിൽ വിവാഹ വിരുന്നു നടന്നത്?
6. യേശുവിൻറെ ദൗത്യത്തിനും, മഹത്വത്തിനും സാക്ഷ്യം നൽകുന്ന അത്ഭുതങ്ങളെ സുവിശേഷകൻ എങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്?
7. യഹൂദരുടെ പെസഹ അടുത്തിരുന്നതിനാൽ യേശു എവിടേയ്ക്കാണ് പോയത്?
8. ജറുസലേം ദേവാലയം പണിയാൻ എത്ര സംവൽസരങ്ങൾ എടുത്തു?
9. നിക്കദേമൂസ് ഏത് യഹൂദ വിഭാഗത്തിൽ നിന്നുള്ളവനായിരുന്നു?
10. ആത്മാവിൽ നിന്ന് ജനിക്കുന്നത് എന്താണ്?

Answers

1 .ഏശയ്യ
2. ഗുരു
3. ബെദ്സയ്ത
4. നാഥാനേൽ , യേശു
5. മൂന്നാം ദിവസം
6. അടയാളങ്ങൾ
7. ജറുസലേം
8. 46
9. ഫരിസേയൻ
10. ആത്മാവ്

___________________________________________________________________________________________________________

1. വെളിച്ചത്തിന്/ സത്യത്തിന്  സാക്ഷ്യം നൽകാൻ ദൈവം അയച്ച മനുഷ്യൻ
2. നിയമം മോശവഴി നൽകപ്പെട്ടു. എന്നാൽ കൃപയും സത്യവും ആരുവഴി ഉണ്ടായി?
3. യേശുവിൻറെ ആദ്യത്തെ ശിഷ്യൻമാർ ?
4. ഈശോയുടെ ആദ്യത്തെ അത്ഭുതം?
5. രാജ സേവകൻറെ പുത്രനെ സുഖപ്പെടുത്തിത് ഏതു സ്ഥലത്തുവച്ച്?
6. സ്നാപകന്റെ ദൗത്യം?
7. യേശു സമരിയാക്കാരി സ്ത്രീയോട്കിണറ്റിൻ കരയിൽ വച്ച് ജലം ചോദിച്ചു. കിണർ  എവിടെ സ്ഥിതി ചെയ്യുന്നു?
8. സമരിയാക്കാരി സ്ത്രീ വെള്ളം കോരിയകിണറിനെ എങ്ങനെ അറിയപ്പെടുന്നു?
9. ജറുസലേമിൽ —————– ഭാഷയിൽ ബത് സഥാ എന്ന് വിളിക്കപ്പെടുന്ന കുളം?
10. കുളക്കരയിൽ—————— വർഷമായ തളർവാത രോഗി ഉണ്ടായിരുന്നു?
11.  യേശു എന്ത് പറഞ്ഞപ്പോഴാണ് അവൻ സുഖപ്പെട്ടത്?
12. സുഖപ്പെട്ട ദിവസം എന്തു ദിവസം ആയിരുന്നു?
13. എൻറെ വചനം കേൾക്കുകയും എന്നെ അയച്ചവനിൽ വിശ്വസിക്കുകയും ചെയ്യുന്നവന് ————— ഉണ്ട്?
14.ഇതാ ലോകത്തിൻറെ പാപം നീക്കുന്ന ദൈവത്തിൻറെ കുഞ്ഞാട്.
ആര്  ആരെപ്പറ്റി പറഞ്ഞു?

 

Answers

1.സ്നാപക യോഹന്നാൻ
2.യേശു ക്രിസ്തു വഴി
3.അന്ത്രയോസും പീലിപ്പൊസും
4.കാനായിലെ കല്യാണ വിരുന്നിൽ വെള്ളം വീഞ്ഞാക്കിയത്‌
5.ഗലീലിയിൽ വച്ച്
6.യേശു ക്രിസ്തുവിനു വഴിയൊരുക്കുക
7.സമറിയായിലെ സിക്കാർ എന്ന പട്ടണത്തിൽ
8.യാക്കോബിൻറെ കിണർ
9.ഹെബ്രായ
10.38
11. എഴുന്നേറ്റ് കിടക്കയും എടുത്തു നടക്കുക
12.സാബത്ത്
13.നിത്യജീവൻ
14.സ്നാപക യോഹന്നാൻ, യേശുവിനെ കാട്ടിക്കൊണ്ട് പറഞ്ഞു

___________________________________________________________________________________________________________

യോഹന്നാൻ 6 – 12

1.യേശു ആരോടാണ് ഇവർക്ക് ഭക്ഷിക്കാൻ നാം എവിടെ നിന്നും അപ്പം വാങ്ങും എന്ന് ചോദിച്ചത്?
2.പിതാക്കൻമാർ മരുഭൂമിയിൽ വച്ച്  ഭക്ഷിച്ച അപ്പം ഏതാണ്?
3.എങ്ങനെ ഉള്ളവനെ, ഞാൻ തള്ളിക്കളയുകയില്ല എന്നാണ് യേശു പറഞ്ഞത്?
4.ആർക്കാണ് നിത്യജീവൻ ഉള്ളത്?
5 യേശുവിൻറെ ശരീരം നമുക്ക് ഭക്ഷണമായി തരാൻ ഇവന് എങ്ങനെ കഴിയും എന്ന് ചോദിച്ചത് ആര്?
6 യേശുവിനെ അയച്ചതാര്?
7  യേശുവിനെ ഒറ്റി കൊടുത്ത യൂദാസ് സ്കറിയോത്ത ആരുടെ മകനായിരുന്നു?
8  പെരുനാളിൻറെ അവസാന ദിനത്തെ സുവിശേഷകൻ എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്?
9 ആടുകളെ പേര് ചൊല്ലി വിളിക്കുന്നതും പുറത്തേയ്ക്കു നയിക്കുകയും ചെയ്യുന്നതാരാണ്?
10  “നിൻറെ സഹോദരൻ ഉയർത്തെഴുന്നേൽക്കും “ആര് ആരോട് പറഞ്ഞു?

 

Answers

1.പീലിപ്പോസ്
2. മന്ന
3. എൻറെ അടുക്കൽ വരുന്നവനെ
4. വിശ്വസിക്കുന്നവന്
5  യഹൂദർ
6 ജീവിക്കുന്നവനായ പിതാവ്
7  ശിമയോൻ സ്കറിയോത്ത
8  മഹാദിനം
9. കാവൽക്കാരൻ
10 യേശു, മർത്തായോട്