Onam Celebration

2016-ലെ ഓണം വിവിധ പരിപാടികളോടെ നമ്മുടെ ഇടവകയിലും ആഘോഷിച്ചു. സെപ്റ്റംബർ 11 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം പള്ളിയുടെ മുകൾനിലയിൽ മത്സരങ്ങൾ നടത്തി. KCWA അംഗങ്ങളുടെ നേതൃത്വത്തിൽ ഓണവിഭവങ്ങളുടെ വിപണനവും സംഘടിപ്പിച്ചിരുന്നു. മിഠായി പെറുക്കൽ, കസേര കളി, ബലൂൺ പൊട്ടിക്കൽ, നമ്പർ ഗെയിം, ലെമൺ & സ്പൂൺ, തിരി തെളിക്കൽ, മലയാളി മങ്ക തുടങ്ങിയ മത്സരങ്ങളിൽ  ഇടവകാംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു. വികാരി ഫാ.ഷാജി മേക്കരയുടെ നേതൃത്വത്തിൽ സജി മല്ലശ്ശേരി, സോണി ജോസഫ്, അന്നമ്മ ജോൺ, പിടിഎ ഭാരവാഹികൾ, വേദപാഠഅധ്യാപകർ തുടങ്ങി എല്ലാവരും ഓണപരിപാടികളുടെ വിജയത്തിനായി ഒന്ന് ചേർന്ന് പ്രവർത്തിച്ചു. വിജയികൾക്ക് 18-09-2016 ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം സമ്മാനങ്ങൾ വിതരണം ചെയ്തു.

Share this: