Christeen Retreat

2017 എപ്രിൽ 7ന് വിശ്വാസവിരുന്നിന്റെ ഭാഗമായി അർദ്ധദിന ക്രിസ്റ്റീൻ ധ്യാനം നടത്തി. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ  OSH സന്ന്യാസ സഭയിലെ രണ്ടു വൈദീക വിദ്യാർഥികളാണ് ധ്യാനം നയിച്ചത്. കുട്ടികൾക്ക്  പാട്ടുകളിലൂടെയും കഥകളിലൂടെയും ഈശോയെക്കുറിച്ചും, ഇന്നത്തെ സമൂഹിക സാഹചര്യങ്ങളിൽ ഈശോയെ കൂട്ടുപിടിച്ചു ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മനസിലാക്കാൻ സാധിച്ച ഒരു അവസരമായിരുന്നു അത്. കുട്ടികളെ മൂന്നു ഗ്രുപ്പുകളായി തിരിച്ച് മത്സരബുദ്ധിയോടെ പാട്ടുകൾ പാടിക്കുകയും ധ്യാനം സജീവമാക്കുകയും ചെയ്തു. കുട്ടികൾ ഉൽസാഹത്തോടെ ധ്യാനത്തിൽ പങ്കെടുക്കുകയും വിശ്വാസജീവിതത്തിൽ ആഴപ്പെടാൻ ഈ അവസരം അവർ വിനയോഗിക്കുകയും ചെയ്തു.

01 02 03 04 05 06 07

Share this: