Parish Feast – 2017

parish-feast-2017

സ്നേഹമുള്ളവരെ,

എറണാകുളം ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി. കുര്യാക്കോസിന്റെ തിരുനാള്‍ ജനുവരി  28, 29 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു.അമ്മയായ ജൂലിയത്തായൊടൊപ്പം ‘ഞാനും ഒരു ക്രിസ്ത്യാനിയാണ് ‘ എന്നു പറഞ്ഞു കൊണ്ടു യേശുക്രിസ്തുവിലുള്ള വിശ്വാസത്തിൽ ജീവന്‍ ത്യജിച്ച് നമുക്ക് മാര്‍ഗ്ഗദീപമായി തീര്‍ന്ന വിശുദ്ധനാണ് വി. കുര്യാക്കോസ്. തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് വിശുദ്ധനില്‍ നിന്നും വിശ്വാസ ചൈതന്യവും ദൈവകൃപയും സ്വന്തമാക്കുവാന്‍ ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

ഫാ. ഷാജി മേക്കര  (വികാരി)
ബിജു തറയിൽ & ഫാമിലി   (പ്രസുദേന്തി)
പി. യു. ലൂക്കോസ് പറക്കാട്ട്, ജോസഫ്‌ അലക്സ്‌ മഠത്തിലേട്ട്‌   (കൈക്കാരന്മാര്‍)
രാജൻ വി. തോമസ്‌ വടശ്ശേരിക്കുന്നേൽ (അക്കൗണ്ടന്‍റ്)
തോമസ് സ്റ്റീഫന്‍ പെട്ടകത്താനത്ത് (ദൈവാലയ ശുശ്രുഷി)


തിരുനാള്‍ പ്രോഗ്രാം

2017   ജനുവരി 28   ശനി

5:00 pm | കൊടിയേറ്റ്, ലദീഞ്ഞ് , വി.കുര്‍ബാന– റവ.ഫാ. ഷാജി മേക്കര(വികാരി)
6:15 pm | വചനപ്രഘോഷണം  – റവ. ഫാ. ലിങ്കൺ ജോർജ് കടുപ്പാറയിൽ  MCBS


2017  ജനുവരി 29   ഞായർ

5:00 pm | ആഘോഷമായ തിരുനാള്‍ കുര്‍ബാന – കാർമ്മികൻ : വെരി. റവ.ഫാ. ജിലേഷ് പുഴക്കരോട്ട്(വികാരി,  സെന്റ്‌ ജൂഡ്  ചർച്ച്, പന്നിയാൽ )

7:00 pm | തിരുനാള്‍ പ്രദക്ഷിണം – (വാഴക്കാല സെന്റ്‌ ജോസഫ്‌ കുരിശുപള്ളിയിലേക്ക് )
തിരുനാള്‍ സന്ദേശം:  റവ. ഫാ. ബിജു നാഞ്ഞിലത്ത് (പ്രൊഫ. മേരി  മാതാ മേജർ സെമിനാരി, തൃശൂർ)

8:15 pm | പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദം – വെരി. റവ. ഫാ. മാത്യു മണക്കാട്ട് (വികാരി,  സെന്റ്‌ മേരീസ് ഫൊറോന ചർച്ച് കടുത്തുരുത്തി)

8:30 pm | സ്നേഹവിരുന്ന്

Share this: