Pastoral Visit

അഭിവന്ദ്യ മാർ.മാത്യു മൂലക്കാട്ട് പിതാവിന്റെ പ്രഥമ ഇടയസന്ദർശനം മാർച്ച് 12 ഞായറാഴ്ച അത്യധികം ഭംഗിയോടെ നടന്നു. കത്തിച്ച തിരിനൽകി വികാരി ഫാ.ഷാജി മേക്കര പിതാവിനെ സ്വീകരിച്ചു.  തുടർന്ന് പിതാവ് ഇടവകാംഗങ്ങളോട് ചേർന്ന് പൊന്തിഫിക്കൽ കുർബാന അർപ്പിച്ചു. ദിവ്യബലിക്കുശേഷം സൺഡേ സ്റ്റാർ തെരഞ്ഞെടുപ്പ് നടത്തുകയും പിതാവ് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.  പൊതുയോഗത്തിലേയ്ക്ക് പിതാവിനെ  വികാരി ഫാ.ഷാജി മേക്കര  സ്വാഗതം ചെയ്തു, പിതാവ് ഇടയ സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ വിശദമാക്കി, തുടർന്ന് പൊതുകാര്യങ്ങൾ ചർച്ച ചെയ്തു. ചർച്ചയിൽ ഇടവകാംഗങ്ങൾ സജീവമായി പങ്കെടുത്തു. ശ്രീ. മാത്യു തെങ്ങുമൂട്ടിൽ നടത്തിയ നന്ദിപ്രകാശനത്തോടെ പൊതുയോഗം അവസാനിച്ചു. മതാദ്ധ്യാപകരൊത്തു പ്രഭാതഭക്ഷണം കഴിക്കുകയും, പരിചയപ്പെടുകയും പിതാവ് എല്ലാവർക്കും ഉപഹാരം നൽകുകയും ചെയ്തു. വിവിധ ഭക്തസംഘടനാപ്രതിനിധികൾ പിതാവുമായി കൂടിക്കാഴ്ചകൾ നടത്തി .

Share this: