Previous Vicars

Rev. Fr. Sibin Koottakkallungal

Tenure: 20th May 2018 to 15th May 2020

2016 മെയ് 20 ന് ബഹു. സിബിൻ കൂട്ടക്കല്ലുങ്കൽ അച്ചന്‍ വികാരിയായി ചാര്‍ജ്ജെടുത്തു. തുടർന്നുള്ള വർഷങ്ങളിൽ നിരവധി വികസന പ്രവർത്തനങ്ങൾ അച്ഛന്റെ നേതുത്വത്തിൽ നടന്നു. ആദ്യമായി ഇടവക വികാരിയായി പ്രവർത്തനം ആരംഭിച്ച അച്ചൻ, കാര്യങ്ങളെല്ലാം വേഗത്തിൽ മനസ്സിലാക്കുകയും ചുറുചുറുക്കോടെ ഇടവകയെ നയിക്കുകയും ചെയ്തു. നവമാധ്യമങ്ങളിലൂടെ ഇടവകയെ ഒരുമിപ്പിക്കുവാൻ അച്ചന് സാധിച്ചിരുന്നു. ഭക്തസംഘടനകളുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും, കൂടാരയോഗങ്ങൾ സജീവമാക്കിയും ഇടവജനങ്ങളെ ദേവാലയത്തോട് കൂടുതൽ അടുപ്പിക്കുകയും ചെയ്തു. രണ്ടു വര്‍ഷക്കാലത്തെ സേവനത്തിനു ശേഷം 2020 മെയ്‌ 15 ന് ശ്രീപുരം മാസ്സ് അസി. ഡയറക്ടർ ആയി പുതിയ അജപാലന മേഖലയിലേക്ക് സ്‌ഥലം മാറി.

Rev. Fr. Shaji Mekkara OSH

Tenure: 14th May 2016 to 18th May 2018

2016 മെയ് 14 ന് ബഹു. ഷാജി അച്ചന്‍ വികാരിയായി ചാര്‍ജ്ജെടുത്തു. തുടർന്നുള്ള വർഷങ്ങളിൽ നിരവധി വികസന പ്രവർത്തനങ്ങൾ അച്ഛന്റെ നേതുത്വത്തിൽ നടന്നു. സമയനിഷ്ഠയും, കര്യക്ഷമതയും അച്ചന്റെ പ്രധാനപ്പെട്ട സവിശേഷതകളാണ്.പള്ളിയുടെ മുകൾനില മതബോധന ക്ലാസ്സുകൾക്കായി സജ്ജമാക്കി, സ്മാർട്ട് ക്ലാസ് , വാട്ടർ ഫിൽറ്റർ, ജനറേറ്റർ ,തുടങ്ങിയവ സ്‌ഥാപിച്ചതും ഷാജി അച്ചന്റെ ശ്രമഫലമായാണ്.പാരിഷ് ബുള്ളറ്റിനായ ‘ക്നാനായ സ്പന്ദനത്തിന്റെ” ആശയം അവതരിപ്പിച്ചതും, അതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതും ബഹു. ഷാജി അച്ചന്‍ആയിരുന്നു. നവമാധ്യമങ്ങളിലൂടെ ഇടവകയെ ഒരുമിപ്പിക്കുവാൻ അച്ചന് സാധിച്ചിരുന്നു. ഭക്തസംഘടനകളുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും, കൂടാരയോഗങ്ങൾ സജീവമാക്കിയും ഇടവജനങ്ങളെ ദേവാലയത്തോട് കൂടുതൽ അടുപ്പിക്കുകയും ചെയ്തു. രണ്ടു വര്‍ഷക്കാലത്തെ സേവനത്തിനു ശേഷം 2018 മെയ്‌ 18 ന് കൊട്ടോടി സെന്റ്‌ ആനീസ് പള്ളിയിലേക്ക് സ്ഥലം മാറി.

Rev. Fr. Jinu Avanikkunnel

Tenure: 17th May 2014 to 14th May 2016

<2014 മെയ്‌ 17ന് വികാരിയായി ചാര്‍ജ്ജെടുത്തു. ഊർജ്ജ്ജസ്വലവും, എളിമയും, വിനയവും നിറഞ്ഞതുമായ പെരുമാറ്റത്തിലൂടെ ഇടവകയിലെ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും നല്ല ഇടയന്റെ കരുതലും സ്നേഹവും നൽകുകയും, ഭക്തിനിർഭരമായ ദിവ്യബലിയർപ്പണത്തിലൂടെയും, മികച്ച ഗാനലാപനത്തിലൂടെയും, ഭക്തസംഘടനകളുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും, കൂടാരയോഗങ്ങൾ സജീവമാക്കിയും ഇടവജനങ്ങളെ ദേവാലയത്തോട് കൂടുതൽ അടുപ്പിക്കുകയും ചെയ്തു. ഇടവകാംഗങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അതിരൂപതാതലത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ (KCWA, KCC, ബൈബിൾ കലോത്സവം, ദേവലയഗീതം) പങ്കെടുപ്പിക്കുകയും അച്ചന്റെ പ്രോത്സാഹനത്താൽ ധാരാളം സമ്മാനങ്ങൾ നമ്മുടെ ഇടവക നേടുകയും ചെയ്തു. അച്ചന്റെ പ്രത്യേക പരിശ്രമത്താൽ ക്രിസ്‌ ഫെസ്റ്റിൽ ആദ്യമായി പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. കുട്ടികളുടെ ഭക്തസംഘടനകളായ ചെറുപുഷ്പ മിഷന്‍ ലീഗ്, തിരുബാലസഖ്യം എന്നിവയ്ക്ക് തുടക്കം കുറിക്കുകയും മതബോധന ക്ലാസ്സുകൾ സജീവമാക്കുകയും ചെയ്തു. ചെടികൾ പിടിപ്പിച്ചു പള്ളിയും പരിസരവും മനോഹരമാക്കുകയും പള്ളിയുടെ സുരക്ഷക്കായി ക്യാമറ യൂണിറ്റ് സ്ഥാപിച്ചതും അച്ചന്റെ സേവന കാലയളവിലാണ്. രണ്ടു വര്‍ഷക്കാലത്തെ സേവനത്തിനു ശേഷം 2016 മെയ്‌ 14ന് ചാരമംഗലം സെന്റ്‌ ആനീസ് പള്ളിയിലേക്ക് സ്ഥലം മാറി.

Rev. Fr. Philmon Kalathra

Tenure: 15th May 2012 to 17th May 2014

2012 മെയ്‌ -15 ന് ഫാ. ഫിൽമോൻ കളത്ര വികാരിയായി നിയമിതനായി.അച്ചന്റെ പ്രവർത്തനഫലമായി ഇടവകയിലെ ഭക്തസംഘടനകളായ K C Y L ,K C W A,Vincent De Paul, prayer group, എന്നിവയും ഇടവകയിലെ മതബോധന പ്രവർത്തനങ്ങളും ഫലപ്രദമായി നടത്തി. സണ്‍‌ഡേ സ്കൂളിനായി മതബോധന ഡയറക്ടറി പുറത്തിറക്കി. ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട അനുബന്ധ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പൂർത്തിയാക്കി. അച്ചന്റെ പരിശ്രമത്താൽ ദേവാലയത്തിന്റെ താഴത്തെ നില മോടിപിടിപ്പിച്ച് പാരീഷ് ഹാൾ ആക്കിമാറ്റി. ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാദ്ധ്യതകളെല്ലാം അച്ചന്റെ പ്രവർത്തനഫലമായിപരിഹരിക്കപ്പെട്ടു. 2014 മെയ്‌ -17 ന് പുതിയ അജപാലന മേഖലയായ മള്ളൂശ്ശേരി St. Thomas പള്ളിയിലേക്ക് സ്ഥലം മാറി.

Rev. Fr. Renny Kattel

Tenure: 17th June 2006 to 23rd May 2008 and 3rd July 2010 to 15th May 2012

2006 ജൂണ്‍ 17 ന് ബഹു. റെന്നി കട്ടേല്‍ അച്ചന്‍ വികാരിയായി ചാര്‍ജ്ജെടുത്തു. പ്രഥമ പൊതുയോഗത്തില്‍ വച്ച് അസോസിയേഷന്‍ പിരിച്ചുവിടുകയും സ്വത്തുക്കള്‍ സെന്‍റ് കുര്യാക്കോസ് പള്ളിയുടെ അടിസ്ഥാന മൂലധനമാക്കുകയും കൈക്കാരന്‍മാരേയും പാരീഷ് കൗണ്‍സില്‍ അംഗങ്ങളേയും തിരഞ്ഞെടുക്കുകയും ചെയ്തു.കുട്ടികള്‍ക്കായുള്ള മതബോധനക്ലാസുകള്‍, K .C .Y .L, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി എന്നിവ ആരംഭിച്ചു.കൂടാരയോഗങ്ങള്‍ സജീവമാക്കി,ഇടവകാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച്, ദേവാലയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കി.പൊതുയോഗ തീരുമാനപ്രകാരം പുതുഞായര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച തിരുനാള്‍ നടത്താന്‍ തീരുമാനിക്കുകയും,ആദ്യതിരുനാള്‍ 2007 ഏപ്രില്‍ 22 ന് കൊണ്ടാടുകയും ചെയ്തു.2008മെയ്‌ 23 ന് അച്ചന്‍ ചൈതന്യ പാസ്റ്ററല്‍ സെന്‍ററിലേയ്ക്ക് സ്ഥലം മാറി.

2010 ജൂലൈ 3 ന് അച്ചന്‍ വികാരിയായി തിരിച്ചെത്തി.ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും,ഫണ്ട്സമാഹരണം നടത്തുകയും ചെയ്തു.2010 ഓഗസ്റ്റ്‌ 15 ന് മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ദേവാലയത്തിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.ദൈവാനുഗ്രഹത്തിന്‍റെയും,പ്രാര്‍ത്ഥനയുടേയും,ഒത്തൊരുമയുടേയും ഫലമായി പുതിയ ദേവാലയത്തിന്‍റെ കൂദാശകര്‍മ്മം 2012 ജനുവരി 26 ന് നടത്തപ്പെട്ടു.2012 മെയ്‌ 15 ന് പുതിയ അജപാലന ദൗത്യവുമായി അമേരിക്കയിലേയ്ക്ക് സ്ഥലം മാറി.

Rev. Fr. Jibil Kuzhivelil

Tenure: 23rd May 2008 to 3rd July 2010

2008 മെയ്‌ 23ന് ഫ. ജിബില്‍ കുഴിവേലില്‍ പുതിയ വികാരിയായി ചാര്‍ജ്ജെടുത്തു. അച്ചന്‍ ഇടവകയുടെ ആദ്ധ്യാത്മിക ഉണര്‍വ്വിനായി പരിശ്രമിക്കുകയും, ഞായറാഴ്ചകളില്‍ വി. കുര്‍ബനയ്ക്ക് മുമ്പായി ആരാധനയും, വി. കുര്യാക്കോസിന്‍റെ നൊവേനയും ആരംഭിച്ചു. ഞായറാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മ രൂപീകരിച്ചു.കൊച്ചുകുട്ടികള്‍ക്കായി തിരുബാലസഖ്യം,വനിതകള്‍ക്കായി K C W A ,കലൂര്‍ കൂടാരയോഗ യൂണിറ്റ് എന്നിവയും ആരംഭിച്ചു.പുതിയ ഇടവക ദേവാലയ നിര്‍മ്മാണത്തിനായി ഇടവക സമൂഹത്തെ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുക്കി, ഫണ്ട്‌ സമാഹരണത്തിനായി ഭവന സന്ദര്‍ശനം നടത്തി ഓഫറുകള്‍ സ്വീകരിച്ചു.രണ്ടു വര്‍ഷക്കാലത്തെ സേവനത്തിനു ശേഷം പുതിയ അജപാലന മേഖലയായ ചൈതന്യയിലേയ്ക്ക് 2010 ജൂലൈ 3ന് മാറി

Rev. Fr. Jacob Malithuruthel

Tenure: 27th May 2005 to 11th June 2006

ഫാ. സാബു മാലിത്തുരുത്തേല്‍ ആണ് ആദ്യത്തെ മുഴുവന്‍ സമയ വൈദീകന്‍.എല്ലാദിവസവും രാവിലെ 6.30നും ഞായറാഴ്ച രാവിലെ 7.30നും ദിവ്യബലിയുടെ സമയം ക്രമീകരിച്ചു.അതിനുശേഷംകാക്കനാട്,കളമശ്ശേരി,പാലാരിവട്ടം,തേവര,വൈറ്റില,തൃപ്പൂണിത്തുറ എന്നീ കൂടായോഗങ്ങള്‍ ആരംഭിച്ച് ഇടവക രൂപീകരണത്തിന്‍റെ നടപടിക്രമങ്ങള്‍ പ്രയോഗികമാക്കി. 2006 ജൂണ്‍ 4 ന് സ്വതന്ത്ര ഇടവകയൂണിറ്റായി ബഹു.മാര്‍ മാത്യു മൂലക്കാട്ട് പ്രഖ്യാപിച്ചു.2006 ജൂണ്‍ 11ന് അച്ചന്‍ ഉപരിപഠനാര്‍ത്ഥം വിദേശത്തേക്ക് പോയി

Fr. Tharayil Jose

ഗ്രേറ്റര്‍ കൊച്ചിന്‍ ക്നാനായ കത്തോലിക്കാ അസ്സോസിയേഷന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ആദ്യകാല വൈദീകന്‍.
ഇടവക രൂപീകരണത്തിനു മുന്‍പ് എല്ലാ മാസത്തിലേയും നാലാമത്തെ ഞായറാഴ്ചകളില്‍ ദിവ്യബലി അര്‍പ്പിച്ചിരുന്നു.

(Late) Fr. Thanniyanickal Titus

വെള്ളൂര്‍ പള്ളി വികാരിയായിരുന്ന ദിവംഗതനായ ബഹു. ടൈറ്റസ് താന്നിയാനിക്കല്‍ അച്ചന്‍ ചാര്‍ജ്ജെടുക്കുകയും, ദിവ്യബലി, ഭവനസന്ദര്‍ശനം, വെഞ്ചെരിപ്പ്‌ എന്നിവയിലൂടെ കൂട്ടായ്മയെ ശക്തമാക്കുകയും ചെയ്തു.