St. Joseph Feast day

യൗസേപിതാവിന്റെ മരണതിരുനാളും ഊട്ടുനേർച്ചയും  15-3-2015 ഞായറാഴ്ച ഭക്ത്യാദരപൂർവം  നടത്തി.  തിരുക്കര്‍മ്മങ്ങള്‍ രാവിലെ  9.30 ന് വി.കുരിന്റെ വഴിയോടുകൂടി ആരംഭിച്ചു. തുടര്‍ന്ന് ലദീഞ്ഞിന് വികാരി ഫാ.ജിനു ആവണിക്കുന്നേൽ, ആഘോഷമായ  വി. കുര്‍ബാനയ്ക്ക് ഫാ.ജോണ്‍ പൂച്ചക്കാട്ടിൽ, വചനസന്ദേശം ഫാ. ജോണ്‍സൻ നീലനിരപ്പേൽ എന്നിവർ  നേതൃത്വം നൽകി. ഊട്ടുനേര്‍ച്ചക്കുള്ള വിഭവങ്ങൾ വികാരി ഫാ.ജിനു ആവണിക്കുന്നേൽ ആശീവദിച്ചു.   തുടര്‍ന്ന് ഊട്ടുനേര്‍ച്ച നടന്നു. ഇടവകയിലെ K C Y L അംഗങ്ങൾ ഊട്ടുനേര്‍ച്ചയ്ക്ക് നേതൃത്വം നൽകി.തിരുനാൾ ഏറ്റെടുത്ത് നടത്തിയത് ഇടവകയിലെ ജോസഫ്‌ നാമധാരികളാണ്.

Feastday Message by Fr.Johnson Neelanirappel

[Gallery not found]
Share this: