Sunday School Reopening

2016-17 അദ്ധ്യയന വർഷത്തെ വേദപാഠ  ക്ലാസ്സുകൾ  05-06-2016 ഞായറാഴ്ച  വി.കുർബാനയ്ക്ക് ശേഷം പ്രവേശനോൽസവത്തോടെ ആരംഭിച്ചു.പ്രവേശനോൽസവം വികാരി ഫാ. ഷാജി മേക്കര ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് തിരിയും പുസ്തകവും ബാഗും നല്കി ഉത്ഘാടനം ചെയ്തു. ബൈബിൾ നേഴ്സറിയിലേക്കുള്ള കുരുന്നുകളും മാതപിതാക്കളുടെ ഒപ്പം ഉത്സാഹത്തോടെ എത്തിച്ചേർന്നു. വികാരി അച്ചൻറെ നേതൃത്വത്തിൽ അദ്ധ്യാപകർ കുട്ടികളെ മധുരം നൽകി സ്വീകരിച്ചു. പി.ടി എ പ്രതിനിധികളേയും തിരഞ്ഞെടുത്തു.

Share this: