Sunday school reopening 2017

2017 -18  അദ്ധ്യയന വർഷത്തെ വേദപാഠ  ക്ലാസ്സുകൾ  04 -06-2017  ഞായറാഴ്ച  വി.കുർബാനയ്ക്ക് ശേഷം പ്രവേശനോൽസവത്തോടെ ആരംഭിച്ചു. പ്രവേശനോൽസവത്തിൽ  വികാരി ഫാ. ഷാജി മേക്കര ഒന്നാം ക്ലാസ്സിലെ കുട്ടികളെ  തിരിയും പൂക്കളും നല്കി സ്വീകരിച്ചു.. ബൈബിൾ നേഴ്സറിയിലേക്കുള്ള കുരുന്നുകളും മാതപിതാക്കളുടെ ഒപ്പം ഉത്സാഹത്തോടെ എത്തിച്ചേർന്നു. വികാരി അച്ചൻറെ നേതൃത്വത്തിൽ അദ്ധ്യാപകർ കുട്ടികളെ മധുരം നൽകി സ്വീകരിച്ചു. ബൈബിൾ നേഴ്സറിയിലേക്കുള്ള കുട്ടികളുടെ എഴുത്തിനിരുത്തും പന്തക്കുസ്തതിരുനാളായ അന്നേദിവസം നടന്നു.

Share this: