Sunday Star

കുട്ടികളിൽ ബൈബിൾ പഠനത്തിനായുള്ള ആഭിമുഖ്യം വളർത്തുന്നതിനുവേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് സൺ‌ഡേ സ്റ്റാർ. നവംബർ 20 ഞായറാഴ്ച വി. കുർബാനയെ തുടർന്ന് നറുക്ക് എടുത്ത്  പദ്ധതിക്ക് തുടക്കം കുറിച്ചു. ആദ്യ വിജയിയായ  ആൻഡ്രിയ ബെന്നി പഠിച്ച ബൈബിൾ വചനം നന്നായി അവതരിപ്പിച്ചു സമ്മാനം നേടുകയും ചെയ്തു.

സൺ‌ഡേ സ്റ്റാറിൽ പങ്കെടുക്കുന്നതിനായി എല്ലാകുട്ടികളും ഒന്നോ  അതിലധികമോ ബൈബിൾ വാക്യങ്ങൾ മനഃപാഠമാക്കി, അത് പേപ്പറിൽ എഴുതി, പള്ളിയിൽ വി. കുർബാനയ്ക്കു മുമ്പേ എത്തി അവിടെ വച്ചിരിക്കുന്ന പത്രങ്ങളിൽ ഇടുക. കുട്ടിയുടെ പേരും ക്ലാസും എഴുതുവാൻ ശ്രദ്ധിക്കണം. ദിവ്യബലിക്ക് ശേഷം  ഇതിൽനിന്നു നറുക്ക് എടുക്കുകയും ലോട്ട് കിട്ടുന്നയാൾ ദൈവവചനം  നന്നായി അവതരിപ്പിക്കണം. എല്ലാ ആഴ്ചയിലെയും വിജയികൾക്ക് സമ്മാനം നൽകുന്നതായിരിക്കും. വർഷാവസാനം അയ്യായിരം രൂപയുടെ മെഗാ സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 

Share this: