Blog

Divine Mercy Sunday

എറണാകുളം KCWA യൂടെ ആഭിമുഖ്യത്തിൽ ഇടവക ദേവാലയത്തിൽ കരുണയുടെ തിരുനാൾ ഏപ്രിൽ ഏഴാം തീയതി ഞായറാഴ്ച ഭക്തിനിർഭരമായി വിശുദ്ധ കുർബാനയോട് കൂടി ആചരിക്കുകയുണ്ടായി. POC ബൈബിൾ കമ്മീഷൻ സെക്രട്ടറിയായ ബഹുമാനപ്പെട്ട ജോജു, കൊക്കാട്ട് അച്ഛൻ വിശുദ്ധ കുർബാനക്കു മുഖ്യകാർമികത്വവും തിരുനാൾ സന്ദേശവും നൽകുകയുണ്ടായി.

കെസി ഡബ്ലിയു ഭാരവാഹികളും മറ്റ് അംഗങ്ങളും ചേർന്ന് വിശുദ്ധ കുർബാനയ്ക്ക് മുൻപായി കാഴ്ചവയ്പ്പ് നടത്തി. ലേഖന വായന, കുർബാനമധ്യേയുള്ള ഗാനാലാപനം എന്നിവയും KCWA അംഗങ്ങളാണ് നടത്തിയത്. വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക ജനങ്ങൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് KCWA ഭാരവാഹികൾ തൃക്കാക്കരയിൽ ഉള്ള കരുണാലയം ഓൾഡേജ് സന്ദർശിക്കുകയും അവിടെയുള്ള അന്തേവാസികൾക്ക് ഭക്ഷണത്തിന് ആയുള്ള ധനസഹായം നൽകുകയും ചെയ്തു.