Rev. Fr. Sibin Koottakkallungal
Tenure: 20th May 2018 to 15th May 2020
2016 മെയ് 20 ന് ബഹു. സിബിൻ കൂട്ടക്കല്ലുങ്കൽ അച്ചന് വികാരിയായി ചാര്‍ജ്ജെടുത്തു. തുടർന്നുള്ള വർഷങ്ങളിൽ നിരവധി വികസന പ്രവർത്തനങ്ങൾ അച്ഛന്റെ നേതുത്വത്തിൽ നടന്നു. ആദ്യമായി ഇടവക വികാരിയായി പ്രവർത്തനം ആരംഭിച്ച അച്ചൻ, കാര്യങ്ങളെല്ലാം വേഗത്തിൽ മനസ്സിലാക്കുകയും ചുറുചുറുക്കോടെ ഇടവകയെ നയിക്കുകയും ചെയ്തു. നവമാധ്യമങ്ങളിലൂടെ ഇടവകയെ ഒരുമിപ്പിക്കുവാൻ അച്ചന് സാധിച്ചിരുന്നു. ഭക്തസംഘടനകളുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും, കൂടാരയോഗങ്ങൾ സജീവമാക്കിയും ഇടവജനങ്ങളെ ദേവാലയത്തോട് കൂടുതൽ അടുപ്പിക്കുകയും ചെയ്തു. രണ്ടു വര്‍ഷക്കാലത്തെ സേവനത്തിനു ശേഷം 2020 മെയ് 15 ന് ശ്രീപുരം മാസ്സ് അസി. ഡയറക്ടർ ആയി പുതിയ അജപാലന മേഖലയിലേക്ക് സ്ഥലം മാറി.