Permanent Synod Member
സീറോ മലബാർ സഭയുടെ സ്ഥിരം സിനഡ് മെംബറായി കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയെ കാക്കനാട്ട് സെന്റ് തോമസ് മൗണ്ടിൽ കൂടിയ സിനഡ് സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.
സഭയുടെ ഭരണകാര്യങ്ങളിൽ ഉപദേശങ്ങളും അഭിപ്രായങ്ങളും നല്കി മേജർ ആർച്ച്ബിഷപ്പിനെ സഹായിക്കുന്ന സമതിയാണ് സ്ഥിരം സിനഡ്. സ്ഥിരം സിനഡിലെ അംഗങ്ങൾ മേജർ ആർച്ച്ബിഷപ്പുൾപ്പെടെ അഞ്ചുപേരാണ്.ഇതിൽ മൂന്ന്പേരെ സിനഡ് തെരഞ്ഞെടുക്കുകയും ഒരാളെ മേജർ ആർച്ച്ബിഷപ്പ് നിയമിക്കുകയുമാണ് ചേയ്യ്യുക.
സീറോ മലബാർ സഭയുടെ സുപ്പീരിയർ ട്രൈബ്യൂണൽ മോഡറേറ്റർ, മീഡിയ കമ്മിറ്റി അംഗം, പ്രവാസികൾക്ക് വേണ്ടിയുള്ള സീറോ മലബാർ കമ്മീഷൻ അംഗം, പബ്ലിക് അഫയേഴ്സ് കമ്മിറ്റി അംഗം,എന്നീ നിലകളിലും മാർ മാത്യു മൂലക്കാട്ട് പ്രവർത്തിക്കുന്നതാണ് . പിതാവിന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു