Blog

IKYM 2015

  കോട്ടയം അതിരൂപതയിലേയും ക്നാനായ സമുദായത്തിലേയും വിവിധ മേഖലകളിലെ യുവജനങ്ങളെ ഉൾപ്പെടുത്തി കെ.സി.വൈ.എൽ അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗോള യുവജന സംഗമം ഐക്യം 2015 ഒക്ടോബർ 23,24 തീയതികളിൽ ഉഴവൂരിൽ സംഘടിപ്പിക്കുന്നു. വിവിധ റീജിയണുകളിലേയും വിവിധ രാജ്യങ്ങളിലേയും ഉൾപ്പെടെ 1000 ത്തിൽ പരം പ്രതിനിധികൾ പങ്കെടുക്കും. രജിസ്ട്രേഷൻ  നടപടികൾ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. അവസാന തീയതി സെപ്റ്റബർ 30 ആണ്. www.kcyl.in എന്ന സൈറ്റിൽ നിന്നോ ഇടവക വികാരിയിൽ നിന്നോ രജിസ്ട്രേഷൻ  ഫോമുകൾ ലഭ്യമാകും. ക്നാനായ സമുദായത്തിന്റേയും കോട്ടയം അതിരൂപതയുടേയും ചരിത്രപരമായ പ്രസക്തികളും പ്രത്യേകതകളും, ക്നാനായ സമുദായത്തിന്റെ ആഗോള മുഖം, യുവജന സാന്നിധ്യവും ശുശ്രൂഷയും തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. വിവിധ മേഖലകളിൽ ജീവിക്കുന്ന ക്നാനായ കത്തോലിക്കാ യുവജനങ്ങളുടെ സ്വത്വ ബോധം ഉണർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി യുവജനങ്ങൾക്ക് പരിചയപ്പെടുന്നതിനും ആശയങ്ങൾ പങ്ക് വെയ്ക്കുന്നതിനുള്ള വേദികൂടിയായി മാറും. ഇതോടനുബന്ധിച്ച് Crosstoc Band അവതരിപ്പിക്കുന്ന സംഗീത പരിപാടി ചർച്ചകൾ, സെമിനാറുകൾ, റീജിയണ്‍ തല റിപ്പോർട്ട് അവതരണം, ടീം ആക്ടിവിറ്റികൾ, വി.കുർബാന, ഭവന സന്ദർശനം തുടങ്ങി നിരവധി പരിപാടികൾ ഒരുക്കിയിരിക്കുന്നു.

Source: www.kcyl.in