Blog

Jubilee Year of Mercy 2015

കരുണയുടെ വർഷത്തിലെ ദണ്ഡവിമോചനങ്ങൾ പ്രാപിക്കുന്നതിന് കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുകയും ദൈവത്തിന്റെ കരുണയെക്കുറിച്ച് ധ്യാനിക്കുകയും വിശ്വാസപ്രമാണം ചൊല്ലുകയും വേണം. കൂടാതെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടിയും മാർപാപ്പയുടെ നിയോഗങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണം.

അതിരൂപതാദ്ധ്യക്ഷൻ പ്രഖ്യാപിച്ചിട്ടുള്ള തീർത്ഥാടനദൈവാലയങ്ങളിലെ വിശുദ്ധ വാതിലുകളിലൂടെ പ്രവേശിക്കുന്നവർക്ക് ദണ്ഡവിമോചനം ലഭിക്കുന്നു.  തീർത്ഥാടന ദൈവാലയങ്ങളിൽവച്ച് വിശുദ്ധ കുമ്പസാരം, വിശുദ്ധ കുർബാന എന്നിവ സ്വീകരിക്കുന്നവർക്ക് ദണ്ഡവിമോചനത്തിന് അവകാശം ഉണ്ട്. • തീർത്ഥാടനദേവാലയത്തിൽ പോകാൻ സാധിക്കാത്ത കിടപ്പുരോഗികൾക്ക് ഭവനങ്ങളിൽവച്ച് വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ കാരുണ്യവർഷത്തിന്റെ ദണ്ഡവിമോചനം ലഭിക്കുന്നതാണ്.

  • കിടപ്പുരോഗികൾ തങ്ങളുടെ രോഗാവസ്ഥയെ വിശ്വാസത്തിലും സന്തോഷപൂർണ്ണമായ പ്രത്യാശയിലും സ്വീകരിച്ച് ജീവിക്കുന്നതുതന്നെ ദണ്ഡവിമോചനത്തിന് അർഹമാക്കുന്നതായി മാർപാപ്പ പ്രഖ്യാപിക്കുന്നു. ദൈവാലയത്തിൽ പോകാൻ സാധിക്കാത്ത രോഗികൾക്ക് ആധുനികമാധ്യമങ്ങളിലുടെ വിശുദ്ധ കുർബാനയിലും ഇതരപ്രാർത്ഥനകളിലും പങ്കുചേരുകവഴി ദണ്ഡവിമോചനം ലഭിക്കുന്നതാണ്. സഭ നിശ്ചയിച്ചിരിക്കുന്ന 14 ജീവകാരുണ്യപ്രവൃത്തികളിൽ (7 ശാരീരികം, 7 ആദ്ധ്യാത്മികം) ഏതെങ്കിലും ഒന്ന് പ്രവർത്തിക്കുമ്പോൾ ജൂബിലി വർഷത്തിന്റെ ദണ്ഡവിമോചനം ലഭിക്കും. മരിച്ച വിശ്വാസികൾക്കുവേണ്ടി പ്രത്യേകം നിയോഗംവച്ച് പ്രാർത്ഥിക്കുമ്പോൾ മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് ദണ്ഡവിമോചനം ലഭിക്കും.

കാരുണ്യത്തിന്റെ ജൂബിലിവർഷത്തിൽ ഗർഭഛിദ്രം എന്ന തിന്മ ചെയ്ത വ്യക്തികൾക്ക് മാർപാപ്പ സഭയുടെ കരുണയുടെ ഹസ്തം പ്രത്യേകമാംവിധം നീട്ടിക്കൊടുക്കുന്നു. ആ തിന്മയുടെ സകല ഗൗരവങ്ങളും മനസിലാക്കി അനുതപിച്ച് കുമ്പസാരിക്കുന്ന വ്യക്തികൾക്ക് പാപമോചനം നൽകുവാനുള്ള അധികാരം എല്ലാ കുമ്പസാരക്കാർക്കും കരുണയുടെ വർഷത്തിൽ മാർപാപ്പ നൽകിയിട്ടുണ്ട്.  തടവറയിലുള്ളവർക്ക് തങ്ങളുടെ ജയിൽചാപ്പലിലെ പ്രാർത്ഥനകളിലൂടെ കാരുണ്യത്തിന്റെ ദണ്ഡവിമോചനം സ്വീകരിക്കാവുന്നതാണ്. (Sunday Shalom)

 

Source : Kottayamad.org