Malakhe kaval malakhe
മാലാഖേ കാവൽ മാലാഖേ
ഇന്നീ രാത്രിയിൽ ഞങ്ങളുറങ്ങാൻ പോകുന്ന നേരത്ത്
കാത്തിടേണമേ കാവലാകണേ
നന്മയിൽ ഞങ്ങളെ സൂക്ഷിക്കണേ
തിന്മയിൽ ഞങ്ങളെ വീഴ്ത്തരുതേ
നാളെ വെളുപ്പിന് ഞങ്ങളുണരുമ്പോൾ
പുഞ്ചിരി ചുണ്ടിൽ വിരിക്കണമേ
തൂമഞ്ഞു മാനസം നൽകണമേ (2)
രാത്രി മഴപെയ്തു കാറ്റതുവീശി
ഉള്ളിൽ പേടിയായ് ഞാനുണർന്നു
നെഞ്ചോട് ചേർത്തു കിടത്തിയപ്പൻ
കവിളതിലുമ്മകൾ നൽകിയമ്മ
നെറ്റിയിൽ കുരിശുവരച്ചു തന്നു
സുഖമായ് ഉറങ്ങി ഞാൻ
ആനേരം കണ്ടു തൂവെള്ള തൂകി
ചാരത്തു നിൽക്കും മാലാഖയേ
കാവൽ മാലാഖയേ (2)
നഷ്ടങ്ങൾ കൊണ്ട് ഞാൻ ദുഃഖിതയായ്
കഷ്ടങ്ങൾ ഏറി ഞാൻ ക്ഷീണിച്ചുപോയ്
ശക്തിപ്പെടുത്തിയെൻ സോദരങ്ങൾ
കൈനീട്ടി തന്നതാം സ്നേഹിതരും
അത്താണിയായെൻ വേദന പങ്കിട്ടു
മുന്നോട്ടു നീങ്ങി
ആനേരം കണ്ടു തൂവെള്ള തൂകി
ചാരത്തു നിൽക്കും മാലാഖയേ
കാവൽ മാലാഖയേ (2)