Blog

Calender- Jubilee Year of Mercy

കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷം – വത്തിക്കാന്‍ കലണ്ടര്‍ പ്രസിദ്ധപ്പെടുത്തി.

ജൂലൈ 30-ാം തിയതി വ്യാഴാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിട്ടുള്ള ദൈവിക കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന്‍റെ വിശദാംശങ്ങള്‍ അറിയിക്കുന്ന കലണ്ടര്‍ വത്തിക്കന്‍ പ്രസിദ്ധപ്പെടുത്തിയത്.

2015 ഡിസംബര്‍ 8-ാം തിയതി അമലോത്ഭവ നാഥയുടെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ ജൂബിലി കവാടം പാപ്പാ ഫ്രാന്‍സിസ് തുറക്കുന്നതോടെ ജൂബിലി വര്‍ഷത്തിന് തുടക്കമാകും. 2016 നവംബര്‍ 20-ാം തിയതി ക്രിസ്തുരാജന്‍റെ തിരുനാളില്‍ ജൂബിലി ആചരണത്തിന് തിരശ്ശീല വീഴും.

ഡിസംബറില്‍ ലോകത്തെ മറ്റു ഭദ്രാസന ദേവാലയങ്ങളിലെ  ജൂബിലി  കവാടങ്ങളുടെ ഔദ്യോഗികമായ തുറക്കല്‍. ഫെബ്രുവരിയില്‍കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുനാളി‍ല്‍ സന്ന്യസ്തരുടെ വര്‍ഷാചരിണത്തിന്‍റെ സമാപനം. മാര്‍ച്ചില്‍ ആചരിക്കപ്പെടുന്ന കാരുണ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നവരുടെ ജൂബിലി സംഗമം.

ഏപ്രില്‍ മാസത്തിലെ‍ ദൈവികകാരുണ്യത്തിന്‍റെ ആധ്യാത്മികതയുടെ ജൂബിലി അനുസ്മരണം. ബാലികാബാലന്മാരുടെ ജൂബിലി ആഘോഷം,മെയ് മാസത്തിലെ ദിവ്യകാരുണ്യ ശുശ്രൂഷകരുടെ ജൂബിലി. ജൂണില്‍തിരുഹൃദഭക്തിയുടെ സ്ഥാപനത്തിന്‍റെ 160-ാം വാര്‍ഷികാഘോഷം. ജൂലൈ മാസത്തില്‍ ലോകയുവതയുടെ ജൂബിലിയാഘോഷം, പോളണ്ടിലെ ക്രാക്കോയില്‍. സെപ്തംബറില്‍ കാരുണ്യത്തിന്‍റെ അമ്മയായ കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ പ്രത്യേക അനുസ്മരണം.

തൊഴിലാളികളുടെയും സന്നദ്ധസേവകരുടെയും ജൂബിലി. പിന്നെ മതാദ്ധ്യാപകരുടെ ജൂബിലിയാചരണം. ഒക്ടോബര്‍ ജപമാല മാസത്തില്‍മരിയന്‍ ജൂബിലി. നവംബറില്‍ തടവറയില്‍ കഴിയുന്നവര്‍ക്കുള്ള കാരുണ്യത്തിന്‍റെ ദിനാചരണം. ജൂബിലി കവാടങ്ങളുടെ ഔദ്യോഗികമായ അടയ്ക്കല്‍. ക്രിസ്തുരാജന്‍റെ തിരുനാളില്‍  ജൂബിലിയുടെ ഔദ്യോഗിക സമാപനം വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തിലുള്ള സമാപന പരിപാടികള്‍ എന്നിവയാണ് ജൂബിലി വര്‍ഷത്തെ ശ്രദ്ധേയമാക്കാന്‍ പോകുന്നതെന്ന്, പരിപാടികളുടെ ഉത്തരവാദിത്തം വഹിക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍‍സിലിന്‍റെ പ്രസി‍‍ഡന്‍റ്, ആര്‍ച്ചുബിഷ്പ്പ് സാല്‍വത്തോരെ ഫിസിക്കേലാ പ്രസ്താവനയിലൂടെ അറിയിച്ചു.

 

Source : Church news .com