April 25, 2022
Divine Mercy Sunday Celebration
നമ്മുടെ ഇടവക ദേവാലയത്തിൽ കരുണയുടെ തിരുന്നാൾ ഭക്തിപൂർവം ആഘോഷിച്ചു. പുതുഞായറാഴ്ചയാണ് കരുണയുടെ തിരുനാൾ ആഘോഷിച്ചത്. അന്നേ ദിവസം സിറോ മലബാർ സഭയുടെ പരമാധ്യക്ഷനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണ് മുഖ്യ കാർമ്മികത്വം വഹിച്ചത്. രാവിലെ 7:30ന് പിതാവിനെ വികാരി ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെ നേതൃത്വത്തിൽ കൈകാരന്മാർ, KCWA, KCC അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. KCWA അംഗങ്ങൾ, കുട്ടികൾ എന്നിവർ കാഴ്ചസമർപ്പണം നടത്തി. വിശുദ്ധ കുർബാന അർപ്പിച്ച്, നല്ല സന്ദേശം നൽകി പിതാവ് ഈ സന്ദർശനം അവിസ്മരണീയമാക്കി. ദിവ്യബലിക്ക് ശേഷം പിതാവിന്റെ ജന്മദിവും നാമഹേതുക തിരുനാളും കേക്ക് മുറിച്ച് ആഘോഷിച്ചു. കരുണയുടെ തിരുനാൾ ഏറ്റെടുത് നടത്തിയത് ഇടവകയിലെ KCWA അംഗങ്ങൾ ആണ്. കരുണയുടെ നൊവേന ചോല്ലിയും കരുണ കൊന്ത ചോല്ലിയും ഒരുക്കത്തോടും ഭക്തിയോടും കൂടെയാണ് തിരുനാൾ ഭംഗിയാക്കുവാൻ എല്ലാവരും പരിശ്രമിച്ചത്. ആലഞ്ചേരി പിതാവിന്റെ സാന്നിധ്യവും, ബഹുമാനപെട്ട ആദോപ്പള്ളി തോമസ് അച്ചനും, പിതാവിന്റെ സെക്രട്ടറി അച്ചനും വികാരി ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി അച്ചനും ചേർന്ന് അർപ്പിച്ച ദിവ്യബലി ഈശോയുടെ കരുണ ഒഴുകി ഇറങ്ങുന്ന ദിവ്യമായ ഒരു അനുഭവമായിരുന്നു. വായനകൾക്കും ഗായകസംഗത്തിനും KCWA അംഗങ്ങൾ തന്നെയാണ് നേതൃത്വം നൽകിയത്. KCWA യൂണിറ്റ് പ്രസിഡന്റ് ശ്രിമതി അന്നമ്മ ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളുടെ അക്ഷീണ പ്രവർത്തനത്താൽ കരുണയുടെ തിരുനാൾ ഏറ്റവും ഭക്തിപൂർവ്വം ആഘോഷിച്ചു.