Knanaya Missions or Parishes to be Allowed
2014 ജൂണ്‍ 17 ന് കൂടിയ വൈദിക കൗണ്‍സില്‍ സീറോ മലബാര്‍ രൂപതാ സംവിധാനങ്ങള്‍ ഉള്ള എല്ലാ സ്ഥലങ്ങളിലും ക്‌നാനായക്കാര്‍ക്ക് സ്വന്തമായ ഇടവകകള്‍/മിഷനുകള്‍ സ്ഥാപിച്ചു തരണമെന്ന് വൈദിക കൗണ്‍സില്‍ സമിതി ഏക കണ്‌ഠമായി ആവശ്യപ്പെട്ടു.
ക്‌നാനായ ഇടവക സ്ഥാപനവുമായി ബന്ധപ്പെട്ട് ഫരീദാബാദ് രൂപതാദ്ധ്യക്ഷന്‍ നല്‌കിയ കത്തിലെ പരാമര്‍ശങ്ങള്‍ വാസ്‌തവ വിരുദ്ധമാണെന്നും മറിച്ച് ക്‌നാനായ സമുദായത്തിന്റെ അനന്യതയും അന്തസും ഉയര്‍ത്തിക്കാട്ടുന്ന പ്രസ്‌താവനയാണ് സി.ബി.സി.ഐയില്‍ നടന്നതെന്നും വൈദികരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി അഭിവന്ദ്യ പിതാവ് പറഞ്ഞു. ഫരീദാബാദ് രൂപതാധ്യക്ഷനും മറ്റു ബന്ധപ്പെട്ടവര്‍ക്കും ഇതുസംബന്ധമായി കത്ത് അയച്ചിട്ടുണ്ടെന്നും പിതാവ് യോഗത്തെ അറിയിച്ചു.
ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (KCCNA) ചിക്കാഗോയില്‍ സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനില്‍ അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് സംബന്ധിക്കുന്നതിനുള്ള സാങ്കേതിക തടസ്സം യോഗത്തില്‍ വിശദീകരിച്ചു. ക്‌നാനായ സമുദായത്തിന്റെ മാതൃസംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ പ്രവാസി സംഘടനയാണ് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ രക്ഷാധികാരിയായിട്ടുള്ള ഡി.കെ.സി.സി. (DKCC). ഡി.കെ.സി.സിയെയോ കെ.സി.സി യെയോ അംഗീകരിക്കുവാനോ, അതിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാനോ വൈമുഖ്യം കാണിക്കുന്ന കെ.സി.സി.എന്‍.എ സംഘടനയുടെ കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്നത് അനുചിതമാണ്. കെ.സി.സിയുടെയും ഡി.കെ.സി.സി.യുടെയും ഭാഗമായി പ്രവര്‍ത്തിക്കണമെന്നും കത്തോലിക്കാ സംഘടനയായി തുടരണമെന്നും, ഈ വിഷയം നാഷണല്‍ കൗണ്‍സിലില്‍ അജണ്ടയായി വയ്‌ക്കാന്‍ ആവശ്യപ്പെടണമെന്നും അല്ലാത്ത പക്ഷം കണ്‍വന്‍ഷനില്‍ സംബന്ധിക്കുവാന്‍ കഴിയില്ല എന്നും സ്‌പിരിച്വല്‍ ഡയറക്‌ടറെ അറിയിച്ചിട്ടുണ്ടെന്നും അഭിവന്ദ്യ പിതാവ് പറഞ്ഞു. അനുകൂലമായ ഒരു തീരുമാനം ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തില്‍ കെ.സി.സി.എന്‍.എ കണ്‍വന്‍ഷനില്‍ സംബന്ധിക്കുവാന്‍ അഭിവന്ദ്യ പിതാക്കന്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് വൈദിക കൗണ്‍സിലിനെ അറിയിക്കുകയും ചെയ്‌തു. കെ.സി.സി.എന്‍.എയുടെ ഈ നിലപാടിനോടുള്ള ഉത്‌കണ്‌ഠ യോഗം രേഖപ്പെടുത്തി. Source:kottayamad.org