Blog

Mother’s Day and Nurses Day Celebration

മെയ് 19്ന് വിശുദ്ധ കുർബാനക്കുശേഷം KCWA ERNAKULAM യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ

മദേഴ്‌സ്, നഴ്സസ് ഡേ സെലിബ്രേഷൻ നടത്തി. യൂണിറ്റ് പ്രസിഡന്റ്‌ ശ്രീമതി. ഏലിയാമ്മ ലൂക്കോസിൻ്റെ അധ്യക്ഷതയിൽ സമ്മേളനം നടന്നു.

ബഹു. വികാരി  ഫാ. വിൻസൺ കുരുട്ടുപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തുകയും sr. Cyrilla ആശംസ പ്രസംഗവും വൈസ് പ്രസിഡൻ്റ് smt. ആൻസി ബിജു സന്നിഹിതരായ എല്ലാവക്കും നന്ദി അർപ്പിക്കുകയും ചെയ്തു. ഇടവകയിലെ 50 – 60 അമ്മമാർ സന്നിഹിതരായിരുന്നു. ഇടവകയിലെ  85 വയസിൽ കൂടുതൽ ആയവരും അഞ്ചും അതിൽ കൂടുതലും മക്കളെ എൻഡോഗമി പാലിച്ച് വിവാഹം കഴിപ്പിച്ചവരുമായ അമ്മമാർക്ക് സമ്മാനം നൽകി ആദരിച്ചു.

റിട്ടയേർഡ് നേഴ്സസ് മുൻപ് ജോലി ചെയ്തിരുന്നവർ.നിലവിൽ ജോലി ചെയ്യുന്ന നഴ്സസ് എന്നിവരെ  സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. തുടർന്ന് ദേവാലയത്തിൽ സന്നിഹിതരായ  എല്ലാവർക്കും മധുരപലഹാരം നൽകുകയും ചെയ്തു.

ഇടവകയിൽ നിന്നും സ്ഥലം മാറി പോകുന്ന Sr. സിറില്ലക്കു ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.