Parishday 2015
ഈ വർഷത്തെ ഇടവകദിനവും ഭക്തസംഘടനകളുടെ വാർഷികവും 2015 ആഗസ്റ്റ് 16 ഞായറാഴ്ച അത്യധികം ഭംഗിയായി നടന്നു. ഉച്ചക്ക് ശേഷം മൂന്നു മണിയോടുകൂടി മത്സരങ്ങൾ ആരംഭിച്ചു. അത്യുത്സാഹത്തോടെ എല്ലാ കൂടാര യൂണിറ്റുകളും മത്സരങ്ങളിൽ പങ്കെടുത്തു. വൈകുന്നേരം 5.30 അർപ്പിക്കപ്പെട്ട വി.കുർബാനയ്ക്ക് മുഖ്യ കാർമ്മികനായിരുന്നത് രാമമംഗലം പള്ളി വികാരി റവ. ഫാ. സനീഷ് കയ്യാലയ്ക്കകത്തും സഹകാർമ്മികനായിരുന്നത് റവ. ഫാ.ഷൈജു കല്ലുവെട്ടാംകുഴിയും ആയിരുന്നു.
റവ. ഫാ. സന്തോഷ് മുല്ലമംഗലത്തും സന്നിഹിതനായിരുന്നു.
അതിനുശേഷം പൊതുസമ്മേളനം 7 മണിയോടുകൂടി നടത്തപ്പെട്ടു.ശ്രീ ലൂക്കോസ് പറക്കാട്ട് സമ്മേളനത്തിലേയ്ക്ക് എല്ലാവരെയും സ്വാഗതംചെയ്തു. വികാരി അച്ചൻ റവ. ഫാ. ജിനു ആവണിക്കുന്നേൽ അധ്യക്ഷ പ്രസംഗം നടത്തി. ചടങ്ങിലെ മുഖ്യാതിഥി ആയിരുന്ന കടുത്തുരുത്തി ഫൊറോന വികാരി റവ. ഫാ. ജോസ് ചിറപ്പുറത്ത് സമ്മേളനത്തിന്റെ ഉത്ഘാടനം നിർവഹിച്ചു . ശ്രീ ബെന്നി ബെഹന്നാൻ MLA ആശംസകൾ അർപ്പിച്ചു സംസാരിച്ചു . വാശിയേറിയ മത്സരങ്ങളിൽ സമ്മാനാർഹരായവർക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. പുരാതനപ്പാട്ട് മത്സരത്തിൽ കാക്കനാട്, തേവര, പാലാരിവട്ടം എന്നീ യൂണിറ്റുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ദേവാലയഗീതംഗ്രൂപ്പ് മത്സരത്തിൽ തേവര, കാക്കനാട്,ത്രിപ്പൂണിത്തുറ എന്നീ യൂണിറ്റുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നടവിളി മത്സരത്തിൽയഥാക്രമം ത്രിപ്പൂണിത്തുറ, തേവര, കാക്കനാട് യൂണിറ്റുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.ജൂലൈ 26 , ഓഗസ്റ്റ് 2 ദിവസങ്ങളിൽ നടത്തപ്പെട്ട മത്സരങ്ങളുടെ സമ്മാനദാനവും നടത്തപ്പെട്ടു.
ഇതിനെ തുടർന്ന് ഇടവകാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. കുഞ്ഞുകുട്ടികളുടെ action song എല്ലാവരെയും ആനന്ദിപ്പിച്ചു. ഊർജ്വസ്വലമായ ചുവടുകളോടെ മെർലിൻ സജിയും സംഘവും കാണികളെ കയ്യിലെടുത്തു. ഇടവകയിലെ KCWA വനിതകളുടെ ഊഴമായിരുന്നു അടുത്തത്. ആഴകാർന്ന നൃത്തചുവടുകളോടെ ഏഴാം ക്ലാസിലെ കുട്ടികളും ക്നാനായ തനിമ വിളിച്ചോതുന്ന നൃത്തം അവതരിപ്പിച്ച് കയ്യടി നേടി. . ചടുലമായ നൃത്തചുവടുകളോടെ ബോണിയും കാവ്യയും സദസിനെ ത്രസിപ്പിച്ചു. അൽന , ബാബു, ബോണി,ജെസ്സ് മരിയ തുടങ്ങിയവർ ഇമ്പമാർന്ന ഗാനങ്ങളോടെ കലാപരിപാടികൾ കൂടുതൽ മിഴിവുറ്റ താക്കി. ശ്രീ. ജോസഫ് അലക്സ് മഠത്തിലേട്ടിന്റെ നന്ദി പ്രകാശത്തിനു ശേഷം സ്നേഹവിരുന്നോടെ ഇടവകദിനം സമാപിച്ചു.
പരിപാടിയുടെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ച വികാരി ഫാ.ജിനു ആവണിക്കുന്നേൽ, സി.ജിനോ, സി. തേജസ്, സി. സന്തോസ്, സി.ദീപ, സി.ജോസ്ലിറ്റ്, സി. ആൻ മരിയ മറ്റ് സിസ്റ്റേഴ്സ്കൈക്കാരന്മാർ, ചീഫ് കോഡിനേറ്റെഴ്സ്, കോഡിനേറ്റെഴ്സ് തുടങ്ങി എല്ലാവരേയും അനുമോദിക്കുന്നതോടൊപ്പം വി.കുര്യാക്കോസ് സഹദായുടെ അനുഗ്രഹങ്ങളും നേരുന്നു.