Blog

Pope Francis 1

മാർപാപ്പയായ  ശേഷവും റോമിന്റെ  മെത്രാനെന്നു സ്വ്വയം വിശേഷിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്ന ആളാണ് ഫ്രാൻസീസ് മാർപാപ്പ.അദ്ധേഹത്തിന്റെ  ജനനം  1936 ഡിസംബർ 17 ന് ആണ്. ഇറ്റലിയിൽ നിന്ന് അർജന്റീനയിലേക്കു  കുടിയേറിയ ബെർഗോളിയോ കുടുംബത്തിലെ ഒരംഗം. പിതാവിന്റെ പേര് മാരിയോ ബെർഗോളിയോ, മാതാവിന്റെ പേര് റെജീന ഹോർഹെ (ജോർജ്  മാരിയോ ബെർഗോളിയോ)ന്നൽബെർത്തോ ഓസ്കാർ,മാർത്താ, എലേന എന്നിവരാണ്  ആ  കുടുംബത്തിലെ മക്കൾ മൂന്ന് ആണും രണ്ടു പെണ്ണും.ദാരിദ്രവും കഷ്ടപ്പാടുകളും രോഗങ്ങളും ഒക്കെ ഉണ്ടായിരുന്നു ആ  കുടുംബത്തിൽ. എങ്കിലും അവർ ദൈവകരം വിട്ടില്ല. റോസ വല്യമ്മച്ചിക്ക് (അപ്പന്റെ അമ്മ )ഹോർഹെയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നു.ചെറുപ്പത്തിൽ പകൽ മുഴുവൻ വല്യമ്മച്ചിയോടൊപ്പമാണ് കഴിഞ്ഞിരുന്നത് . “ശവക്കച്ചക്ക് കീശയില്ല എന്ന് ഹോർഹെയെ പഠിപ്പിച്ചത് റോസ വല്യമ്മച്ചിയാണ്.

1969 ഡിസംബർ 13 ന് ഹോർഹെ ജെസ്യൂട്ട് വൈദീകനായി.33 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. 1992 ജൂണ്‍ 27 ന്  മെത്രാൻ പട്ടം സ്വീകരിച്ചു.അമ്പത്താറാം വയസ്സിൽ മെത്രാനായി. 21.02.2001 ൽ അറുപത്തഞ്ചാം വയസ്സിൽ കർദ്ദിനാളായി. പിന്നീട്  13.03.2013 ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 19 ന് യൗസേപ്പിതാവിന്റെ തിരുനാൾ ദിവസമാണ് ഫ്രാൻസീസ്  എന്ന പേര്  സ്വീകരിച്ച് പാപ്പായായി സ്ഥാനാരോഹണം ചെയ്തത്. അധികാരം ശിശ്രൂഷ ചെയ്യാനുള്ള വിളിയാണെന്നാണ് അദ്ധേഹം പറയുന്നത്. മാർപാപ്പയുടെ വടി ചുട്ടുപൊള്ളുന്ന ഇരുമ്പു ദണ്ഡാണെന്നാണ്  അദ്ദേഹത്തിന്റെ അഭിപ്രായം.ഫ്രാൻസീസ്  അസീസിയുടെ ലാളിത്യം പിൻ ചെല്ലാനാണ് ആ പേര് സ്വീകരിച്ചത്. സഭയുടെ കേന്ദ്രബിന്ദു മിശിഹായാണ്, അല്ലാതെ പത്രോസിന്റെ പിൻഗാമികളല്ല. വ്യക്തി  കേന്ദ്രീകൃതമായ പ്രവർത്തനങ്ങളല്ല ക്രിസ്തു  കേന്ദ്രീകൃതമായ പ്രവർത്തനങ്ങളാണ് സഭയുടെ ആവശ്യം എന്നാണ് പാപ്പായുടെ അഭിപ്രായം.

പാപ്പയായ ശേഷം വത്തിക്കാൻ സ്ക്വയറിൽ തടിച്ചു കൂടിയ ലക്ഷക്കണക്കിന് ജനങ്ങളോട്  പാപ്പാ പറഞ്ഞത് ഇങ്ങനെ “ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നതിനു മുമ്പ് , ദൈവം എന്നെ അനുഗ്രഹിക്കാൻ  നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കണം “ഇതു പറഞ്ഞു തല കുനിച്ചു നിന്നു.അതൊരു ചരിത്ര സംഭവുമായി. മാത്രമല്ല പിന്നീടങ്ങോട്ട്‌ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയോടും ഒരു കാര്യം പറയാൻ മറക്കാറില്ല. എന്താണത് ?”എനിക്കുവേണ്ടി പ്രാർത്ഥിക്കണം “എളിമയുടേയും ലാളിത്വത്തിന്റേയും മുഖംമൂടി അദ്ദേഹത്തിന് നല്കാൻ ഇനി എന്തുവേണം ? ആഡംബര കൊട്ടാരം വേണ്ടെന്നും വച്ചു.

പാവപ്പെട്ടവനെ നീ  അവഗണിക്കരുത്. അവൻ ദൈവത്തിന്റെ ഛായയും സാദൃശ്യവും ഉള്ളവനാണ്.ഈ ചെറിയവരിൽ ഒരുവന് ചെയ്തപ്പോഴെല്ലാംഎനിക്കു തന്നെയാണ് ചെയ്തത്  എന്ന വചനം അവസാനവിധി വരെ മാറ്റിവയ്ക്കാതെ ഇപ്പോൾ തന്നെ നിന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന വചനമായിത്തീരണം എന്നതാണ്

പാപ്പയുടെ ആഹ്വാനം വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും കൈവെടിയരുത്. സുവിശേഷത്തിന്റെ  ലാളിത്വത്തിലേക്ക് നാം തിരിച്ചു പോകണം. പാവങ്ങളുടെ പക്ഷം ചേരുന്ന ലളിത്വം മുഖമുദ്രയുള്ള ഒരു സഭയാണ് പിതാവിന്റെ സ്വപ്നം ആ സ്വപ്നത്തിൽ നമുക്കും പങ്കാളിയാകണ്ടേ……….?

Annamma-John-Tharayil

 

 

 

 

അന്നമ്മ ജോണ്‍ തറയിൽ