Blog

Reopening Day

2024 – 25 അധ്യയന വർഷം ജൂൺ 2 ഞായറാഴ്ച ആരംഭിച്ചു. വി. കുർബാനയിൽ കുട്ടികളെയും അധ്യാപകരെയും സമർപ്പിച്ച് പ്രാർത്ഥിച്ചു. വി. കുർബാനയ്ക്ക് ശേഷം പ്രവേശനോത്സവം നടന്നു. ബൈബിൾ പ്രതിഷ്‌ഠ നടത്തിയ ശേഷം പുതുതായി പ്രവേശനം നടത്തിയ കുട്ടികളെ പൂക്കൾ നൽകി സ്വീകരിച്ചു. കുട്ടികൾക്ക് പൊതുവായ നിർദേശങ്ങൾ നൽകി. അധ്യാപകരുടെ പ്രാർത്ഥനയും പ്രതിജ്ഞയും നടത്തി. മധുര പലഹാര വിതരണത്തിന് ശേഷം കുട്ടികളെ പുതിയ ക്ലാസ്സുകളിലേയ്ക് സ്വീകരിച്ചു.