March 11, 2024
Women’s Day Celebrations 2024
വനിതാദിനാഘോഷം 10 / 03 /2024 KCWA യുടെ നേതൃത്വത്തിൽ നടത്തി. ഇന്നത്തെ നമ്മുടെ വനിതാദിനാഘോഷത്തിന്റെ ഭാഗമായി കുരിശിന്റെ വഴി ലീഡ് ചെയ്യാനും, കുർബാനമധ്യേയുള്ള വായനകൾ, ഗാനാലാപനം എന്നിവയ്ക്ക് അംഗങ്ങൾ സജീവമായി പങ്കെടുത്തു. ശ്രീമതി മേരി മെറ്റിൽഡ നയിച്ച സ്ത്രീ ശാക്തീകരണ ക്ലാസ്സ് വി.കുർബാനയ്ക്കു ശേഷം നടത്തി. ശ്രീമതി ശുഭ എബ്രഹാം സ്വാഗതവും ലിൻസി രാജൻ കൃതജ്ഞതയും അർപ്പിച്ചു. ഭാരവാഹികൾ കരുണാലയം സന്ദർശനം നടത്തി സമാഹരിച്ച തുക ഭക്ഷണവിതരണത്തിനായി ഏൽപ്പിക്കുകയും ചെയ്തു. എല്ലാവർക്കും വനിതാദിനാഘോഷത്തിന് പ്രത്യേകമായ ആശംസകൾ നേർന്നുകൊള്ളുന്നു.