Blog

Pastoral Visit of Mar Mathew Moolakkattu

5 വർഷത്തിൽ ഒരിക്കൽ നടത്തുന്ന മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ ഇടവക സന്ദർശനം 2023 മാർച്ച് 26 ന് നടന്നു.

അന്നേദിവസം രാവിലെ 7 : 30 ന് പിതാവ് പള്ളിയിൽ എത്തിച്ചേർന്നു. വികാരി റവ. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി , കൈക്കാരൻമാർ, ഇടവകാംഗങ്ങൾ എല്ലാവരും ഒന്നുചേർന്ന് പിതാവിനെ സ്വീകരിച്ചു. തുടർന്ന് പിതാവ് ഇടവക ജനത്തെ ആശീർവദിക്കുകയും, വി. കുർബാന അർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. ഇടവകയിൽ നിന്ന് മരിച്ചുപോയവരുടെ ആത്മാക്കൾക്കായി ഒപ്പീസുചൊല്ലി. ദിവ്യബലിക്ക് ശേഷം പൊതുയോഗം നടത്തി. ഇടവകജനത്തിന്റെ ചോദ്യങ്ങൾക്ക് മറുപടികൾ നൽകി. മതാധ്യാപകരോടൊത്തു യോഗം ചേർന്ന് ഇടവകയിലെ മതബോധനപ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. KCWA അംഗങ്ങൾ പിതാവിനു വേണ്ടി പ്രാർത്ഥനാമഞ്ജരി തയ്യാറാക്കുകയും അത് പിതാവിന് നൽകുകയും ചെയ്തു. ലിജിൻ ഓഫ് മേരി അംഗങ്ങളും പിതാവിനെ സന്ദർശിക്കുകയും ചെയ്തു. ഇടവകയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം വൈകുന്നേരത്തോടെ സന്ദർശനം പൂർത്തിയാക്കി മടങ്ങി.