April 14, 2022
Viswasavirunnu 2022
അവധിക്കാല മതബോധന പ്രവർത്തനത്തിന്റെ ഭാഗമായ വിശ്വാസവിരുന്ന് ഏപ്രിൽ 11 , 12 , 13 ദിവസങ്ങളിൽ നടന്നു. രണ്ടു വർഷത്തെ കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ഇത്തവണത്തെ വിശ്വാസവിരുന്നിന് ആവേശപൂർവം പങ്കെടുത്തു. കുട്ടികളെ നാലു വിഭാഗങ്ങളായി തിരിച്ചാണ് ക്ലാസുകൾ എടുത്തത്. രാവിലെ 9 മണിക്ക് വി. കുർബാനയോടെ ആരംഭിക്കുന്ന വിശ്വാസപരിശീലനം വൈകുന്നേരം 4 മണിക്ക് സമാപിക്കുന്ന തരത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്. ബൈബിൾ അധിഷ്ഠിതമായ ഇത്തവണത്തെ വിശ്വാസവിരുന്നിൻ കുട്ടികൾ ദൈവവചനമായ ഈശോയെ കൂടുതൽ അടുത്തറിഞ്ഞു. ബൈബിളിനെപ്പറ്റിക്കൂടുതൽ അറിവു സംബാധിച്ചു . ബൈബിളിലെ വിവിധ ഗ്രന്ധങ്ങളെ പറ്റി പഠിച്ചു. സർവോപരി വി. ഗ്രന്ധത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം വ്യക്തമാക്കി കൊടുക്കാനും ഇത്തവണത്തെ വിശ്വാസവിരുന്ന് സഹായിച്ചു. കുട്ടികളെ കഥകളിലൂടേയും കളികളിലൂടേയും ആസ്വദിച്ചാണ് പഠിപ്പിച്ചത്. അവസാന ദിവസം നടന്ന റാലിയിൽ കുട്ടികൾ അവേശപൂർവം പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി അവർ പഠിച്ച കാര്യങ്ങളുടെ അവതരണവും ഉണ്ടായിരിന്നു. അധ്യാപകരായ സി. സിറില്ല , അഞ്ചു ജോസ് , അഞ്ചന രോഹിത് , സ്മിത ജോൺ, മേഴസി ജോസ്, ജീനാ ബിജു , ഏലിയാമ്മ ലൂക്കോസ് , ഷീനാ ജോസഫ് , റൂണ സതീഷ് , റബക്ക എൽസ ബിജു എന്നിവർ നേതൃത്വം നൽകി. വികാരി ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി വിശ്വാസവിരുന്നിന്റെ സുഗമായനടത്തിപ്പിന് ചുക്കാൻ പിടിച്ചു.