Blog

Women’s day 2022

നമ്മുടെ ഇടവകയിലെ KCWA സംഘടനയുടെ നേതൃത്വത്തിൽ വനിതാദിനത്തിൽ ഭാഗമായി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച നമ്മുടെ ഇടവകാംഗങ്ങളെ ആദരിച്ചു. ബാങ്കിലെ ഔദ്യോഗിക ജീവിവിധത്തിൽ നിന്നും വിരമിച്ച ശേഷം ബിരുദാനന്തര ബിരുദത്തിൽ A ഗ്രേഡ് നേടിയ ശുഭ എബ്രഹാം, ദേശീയതലത്തിലും സംസ്‌ഥാനതലത്തിലും മികച്ച അധ്യാപികക്കുള്ള നിരവധി പുരസ്‌കാരങ്ങൾ നേടിയ സിജി റ്റാജി ഓക്കാട്ട് എന്നിവരെ വികാരി ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി ഉപഹാരങ്ങൾ നൽകി ആദരിച്ചു.

അന്നേദിവസം KCWA നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.