Blog

Jesus Meet 2024

2024 മെയ് 19 ഞായറാഴ്ച കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ദിവസത്തെ ക്യാമ്പ് നടന്നു. രാവിലെ 7:45ന് വി. കുര്ബാനയോടുകൂടി ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു. മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുത്തത്. 35 കുട്ടികളെ മൂന്ന് ഗ്രൂപ്പായി തിരിച് (സെന്റ് കുര്യാക്കോസ്, ഷൈനിങ് സ്റ്റാർസ്, വിശുദ്ധ സാവിയോ) ആക്ഷൻ സോങ്, ഗ്രൂപ്പ് പ്രവർത്തനം എന്നിവയിലൂടെ കുട്ടികളെ ഈശോയുടെ അടുത്ത് എത്തിക്കാൻ സഹായിച്ചു. കാലഘട്ടത്തിനനുസരിച് നവ മാധ്യമങ്ങളുടെ ഉപയോഗത്തെ കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ചുമുള്ള ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നു. ദൈവവിളി, കൂദാശകൾ, സഭ ഇന്ന് എന്നി ക്ലാസ്സുകളിലും കുട്ടികൾ സജ്ജമായി പങ്കെടുത്തു. അതിരൂപതയിലെ വൈദീക വിദ്യാർത്ഥികളാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. വികാരി റവ. ഫാ. വിൻസൺ കുരുട്ടുപറമ്പിൽ സി. സ്റ്റെല്ലാമറിയ, അദ്ധ്യാപകരായ Anju Jose, Jeena Biju, Roona Satish എന്നിവരും സന്നിഹിതരായിരുന്നു.