Role Change for Trustees and Accountant
നമ്മുടെ ഇടവകയിൽ കഴിഞ്ഞ രണ്ടു വർഷമായി കൈക്കാരന്മാരായി സേവനം ചെയ്തുപോന്ന ജോസഫ്ച്ചേട്ടനും ബാബു ജോസഫ്വും വിരമിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്ഷക്കാലം അവർ നമ്മുടെ ഇടവക്കുവേണ്ടി ചെയ്ത എല്ലാ സേവനങ്ങളെയും നന്ദിയോടെ ഓർക്കുന്നു. ഒന്നിനും ഒരു കുറവും വരാതെ അവരുടെ സമയവും നല്ല മനസും ഇടവകയുടെ നന്മക്കായി പ്രയോജനപ്പെടുത്തുകയുണ്ടായി. ഏതവസരത്തിൽ വിളിച്ചാലും യാതൊരു മടിയും കൂടാതെ ഓടി വരികയും എല്ലാം വളരെ ഭംഗിയായി ചെയ്യാൻ താല്പര്യം കാണിക്കുകയും ചെയ്തവരാണ് രണ്ടുപേരും. പള്ളിയുടെ സുഗമമായ നടത്തിപ്പിന് ഉണ്ടായിരുന്നവരുമാണ് രണ്ടുപേരും. അവരുടെ നല്ല മനസ്സിനും എല്ലാ പ്രവർത്തനങ്ങൾക്കും ഇടവകയുടെ പേരിലുള്ള നന്ദി അറിയിക്കുന്നു. ഇനിയും തുടർന്നും അവരുടെ സ്തുത്യർഹമായ സേവനം നമ്മുടെ ഈ ഇടവകയ്ക്ക് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് എല്ല ദൈവാനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ ഇടവകയിൽ കഴിഞ്ഞ രണ്ട് വർഷമായി accountant ആയി സേവനം ചെയ്ത സണ്ണിച്ചേട്ടൻ പെരിങ്ങേലിയെ നന്ദിയോടെ ഓർക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ തന്റെ സ്‌തുത്യർഹമായ സേവനത്തിലൂടെ പള്ളിയുടെ കണക്കുകൾ രേഖപ്പെടുത്തുകയും അതിന്റെ എല്ലാ ബിദ്ധിമുട്ടുകളും സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്ത സണ്ണിച്ചേട്ടന് ഇടവകയുടെ പേരിലുള്ള നന്ദി ഏറ്റം സ്നേഹത്തോടെ അറിയിക്കുകയും ചെയുന്നു. വരുന്ന വര്ഷങ്ങളിലെ കണക്കുകൾ ചെയ്യാൻ തയ്യാറായി വന്നിരിക്കുന്ന Alex Madathilett ന് ഇടവകയുടെ പേരിൽ സ്വാഗതം ചെയുകയും ചെയ്യുന്നു.
ജൂലൈ 15 നമ്മുടെ ഇടവക മദ്യസ്ഥന്റെ തിരുനാൾ ദിവസം 2021-2022 വർഷത്തെ കൈക്കാരൻമാരായി രാജൻവടശ്ശേരിക്കുന്നേലും , ജിസ്മോൻ ഉമ്മൻകുന്നേലും ജൂലൈ 15 കുർബാനക്ക് ശേഷം സ്ഥാനം സ്‌ഥാനം ഏറ്റു. . അവരുടെ സേവനം നമ്മുടെ ഇടവകയുടെ ഉന്നമനത്തിനും പുരോഗതിക്കും ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നമ്മുടെ ഇടവകയിൽ കഴിഞ്ഞ മൂന്ന് വര്ഷക്കാലം സേവനം ചെയ്ത ശേഷം N R CITY പള്ളിയിലേക്ക് സ്ഥലം മാറി പോകുന്ന ബഹുമാനപ്പെട്ട Sr Alin Tom നും ജൂലൈ 15 കുർബാനക്ക് ശേഷംസ്നേഹോപാപഹാരം നൽകി. ഇടവയിലെ പാരിഷ് കൗൺസിൽ മെമ്പർ ആയും വേദപാഠ അധ്യാപികയായും KCWA യുടെയും KCYL ന്റെയും അഡ്വൈസർ ആയും തന്റെ സേവനം പൂർണമായും നൽകി നമുക്ക് മാർഗദർശിയായി മാറിയ സിസ്റ്റർനു ഈ ഇടവകയുടെ പേരിലുള്ള നന്ദി ബഹു.വികാരി ഫാ.സ്റ്റീഫൻ കണ്ടാരപ്പള്ളി രേഖപ്പെടുത്തി. താൻ ഉൾപ്പെട്ട എല്ലാ മേഖലയിലും നല്ല ഉപദേശങ്ങളും നിർദേശങ്ങളും നൽകി പുതിയ സ്ഥലത്തേക്ക് പോകുന്ന സിസ്റ്റർനു ഒത്തിരി നന്ദി. പുതിയ ഇടവകയിൽ സിസ്റ്ററിന്റെ സേവനം ധാരാളമായി ലഭിക്കട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയുന്നു.