Blog

Sendoff Meeting

മൂന്ന് വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം നമ്മുടെ ഇടവകയിൽ നിന്ന് സ്ഥലം മാറ്റമായി കല്ലറ St. Thomas പള്ളി വികാരിയായി പോകുന്ന നമ്മുടെ വികാരി സ്റ്റീഫൻ കണ്ടാരപ്പള്ളി അച്ചന് യാത്രയെപ്പ് നൽകി. മെയ് 7 ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം യാത്രയെപ്പ് യോഗം നടത്തപ്പെട്ടു. കൈക്കാരന്മാരായ ശ്രി രാജൻ തോമസും ജിസ്മോനും യോഗത്തിന് നേതൃത്വം നൽകി. ഇടവകയിലെ ഭക്‌ത സംഘടനകളുടെ പ്രതിനിധികളായ സോണി ജോസഫ് (KCC) അന്നമ്മ ജോൺ (KCWA) തോമസ് (കൂടാരയോഗം) കുമാരി സാനിയ സണ്ണി (KCYL) എന്നിവർ ആശംസകൾ നേർന്നു. കൈകാരന്മാർ മൊമെന്റോ, പൊന്നാട എന്നിവ നൽകി അച്ചനെ ആദരിച്ചു. KCYL അംഗങ്ങൾ സ്നേഹോപഹാരം അച്ചന് നൽകി. തുടർന്ന് അച്ചന് മറുപടി പ്രസംഗത്ത്തിനു ശേഷം കൈക്കാരൻ ജിസമോന്റെ കൃതജ്ഞത യോടെ യോഗം അവസാനിച്ചു.