Congrats to Annamma Teacher
K C W A കടുത്തുരുത്തി ഫൊറോനായുടെ വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ കലാമത്സരങ്ങളില്‍ നമ്മുടെ ഇടവകയെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹയാകുകയും ചെയ്ത അന്നമ്മ ടീച്ചറിന് ഫില്‍മോന്‍ അച്ചന്റെയും ഇടവകാംഗങ്ങളുടെയും ആശംസകള്‍ . മറ്റു വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ക്നാനായ മങ്ക മത്സരത്തില്‍ ഒന്നാം സ്ഥാനവും, വിശ്വാസ വര്‍ഷം കുടുംബങ്ങളില്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രസംഗമത്സരത്തില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.. അതിരൂപതാ തലത്തില്‍ നടന്ന ക്നാനായ മങ്ക മത്സരത്തിൽ മൂന്നാം സ്ഥാനം നേടി നമ്മുടെ ഇടവകയുടെ അഭിമാനമാറിയ ടീച്ചർക്ക് അനുമോദനങ്ങൾ. സീറോ മലബാർ സഭയുടെ വനിതാ ഫോറം എക്സികുട്ടിവ് മെമ്പർ എന്ന സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരവും സന്തോഷത്തോടെ അറിയിക്കുന്നു.