Blog

Congratulations Shubha Mathew

നമ്മുടെ ഇടവകാംഗമായ ശുഭ മാത്യു റിട്ടയര്‍മെന്‍റിനു ശേഷം എം.എ ഹിസ്റ്ററിയില്‍ ഉന്നത വിജയം നേടി മാതൃകയായി. തൃപ്പൂണിത്തുറ കൂടാരയോഗാംഗമായ കല്ലറ കളരിക്കല്‍ ശുഭ മാത്യു (62) ആണ് ഇത്തരമൊരു നേട്ടത്തിനുടമ. എറണാകുളം സെന്‍റ് തെരേസാസ് കോളജില്‍ നിന്നാണ് എം.എ എഗ്രേഡോടെ പാസായത്. 1979 ല്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നിന്ന് ഡിഗ്രി പാസായ ശേഷം 40 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് പി. ജി പഠനം നടത്തിയത്. റഗുലര്‍ വിദ്യാര്‍ഥിയായിട്ടാണ് പഠിച്ചത്. 39 വര്‍ഷം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പല പദവികളില്‍ സേവനം ചെയ്തു. ഭര്‍ത്താവ് പ്രഫ.കെ.സി ഏബ്രഹാമിന്‍െറയും മക്കളായ വിവേക്, വീണ, അധ്യാപികയായ മരുമകള്‍ ധന്യ കണ്ടോത്ത് എന്നിവരുടെ നിര്‍ലോഭമായ പിന്തുണയും പ്രോത്സാഹനവുമാണ് ഈ വിജയത്തിലും ശുഭയെ ഈ നേട്ടം കൈവരിക്കാന സഹായിച്ചത്. സഹപാഠികളുടെയും അധ്യാപകരുടെയും മാനേജ്മെന്‍റിന്‍െറയും കലവറയില്ലാത്ത സഹകരണം ഈ ഉദ്യമം സുഗമമാക്കി. തിരുവനന്തപുരം പയസ്ടെന്‍ത് പള്ളി ഇടവകാംഗങ്ങളായ പുറയമ്പള്ളിൽ പരേതരായ പി.സി മാത്യുവിന്‍െറയും ഇ.എല്‍ ഏലിക്കുട്ടിയുടെയും മകളാണ്. സെക്രട്ടറിയേറ്റില്‍ ജോയിന്‍റ് സെക്രട്ടറി പദവിവരെ എത്തിയ ആദ്യ ക്നാനായക്കാരിയായ അമ്മയാണ് എക്കാലത്തും ശുഭയുടെ പ്രചോദനം. അമ്മയുടെ പൊതുസേവന തല്പരതയും വിഞ്ജാന തൃഷ്ണയും ശുഭയുടെ കാഴ്ചപ്പാടിനെയും പഠനത്തെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.