Overall Champions
K C W A കടുത്തുരുത്തി ഫൊറോനായുടെ വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് അറുനൂറ്റിമംഗലത്ത് വച്ച് നടത്തിയ കലാമത്സരങ്ങളില്‍ നമ്മുടെ ഇടവകയെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹയാകുകയും ചെയ്ത KCWA അംഗങ്ങൾക്ക് ജിനു അച്ചന്‍റെയും ഇടവകാംഗങ്ങളുടെയും ആശംസകള്‍ . അന്നമ്മ ജോണ്‍ തറയിൽ മറ്റു വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ക്നാനായ മങ്ക മത്സരത്തിലും, പ്രസംഗമത്സരത്തിലും ഒന്നാം സ്ഥാനം നേടി .പുരാതനപ്പാട്ട് മത്സരത്തിൽ കടുത്തുരുത്തി ഫൊറോനയിലെ മറ്റിടവകകളെ പിൻ തള്ളി നമ്മുടെ ഇടവക ഒന്നാമതെത്തുകയും ചെയ്തു. ദേവാലയഗീതത്തിന് ബേബിൻ സുനീഷ് അരീച്ചിറ രണ്ടാം സ്ഥാനം നേടി .നമ്മുടെ ഇടവക ഓവറോൾ ചാമ്പ്യൻ ഷിപ് കരസ്ഥമാക്കുകയും ചെയ്തു. പുരാതനപാട്ടിൽ പങ്കെടുത്തവർ അൽമ കൊച്ചാനയിൽ, ബേബിൻ സുനീഷ് അരീച്ചിറ,റൂണ വേലിക്കെട്ടേൽ സോവി ജോണ്‍സൻ, സിജി റ്റാജി ഓക്കാട്ട് ,ഷേർലി ബെന്നി പെരുമ്പളം, സിത്താര അലക്സ് മഠത്തിലേട്ട് എന്നിവരാണ്