Congratulation to our Team
KCWA രൂപതാതല വാർഷികാഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ കലാ മത്സരത്തിൽ നമ്മുടെ ടീം പുരാതന പാട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അറൂനൂറ്റിമംഗലം പള്ളിയിൽ നവംബർ 7 ശനിയാഴ്ചയാണ് മത്സരങ്ങൾ നടന്നത്. പുരാതനപാട്ടിൽ പങ്കെടുത്തവർ ബേബിൻ സുനീഷ് അരീച്ചിറ, സോവി ജോണ്‍സൻ, ഷേർലി ബെന്നി പെരുമ്പളം, സിത്താര അലക്സ് മഠത്തിലേട്ട്, ഷീന ജോസഫ് പഴൂർ, പ്രിൻസി ഷിജു പുരയ്ക്കൽ, റെറ്റി ജെയ്സണ്‍ വെട്ടിക്കനാൽ എന്നിവരാണ്. വിജയികൾക്ക് 08-11-2015 ഞായറാഴ്ച വി.കുർബാനയ്ക്ക് ശേഷം സമ്മാനങ്ങൾ വിതരണം ചെയ്തു.
K C W A കടുത്തുരുത്തി ഫൊറോനായുടെ വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് പിറവത്ത് വച്ച് നടത്തിയ കലാമത്സരങ്ങളില്‍ നമ്മുടെ ഇടവകയെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹയാകുകയും ചെയ്ത KCWA അംഗങ്ങൾക്ക് ജിനു അച്ചന്‍റെയും ഇടവകാംഗങ്ങളുടെയും ആശംസകള്‍. പുരാതനപ്പാട്ട് മത്സരത്തിൽ കടുത്തുരുത്തി ഫൊറോനയിലെ മറ്റിടവകകളെ പിൻ തള്ളി നമ്മുടെ ഇടവക ഈ വർഷവും ഒന്നാം സ്ഥാനം നിലനിർത്തി . ദേവാലയഗീതത്തിന് ബേബിൻ സുനീഷ് അരീച്ചിറ രണ്ടാം സ്ഥാനം നേടി .ബൈബിൾ quiz മത്സരത്തിൽ ശ്രീമതി ബിന്ദു സാം വൈപ്പേൽ മൂന്നാം സ്ഥാനവും, ക്നാനായ മങ്ക മത്സരത്തിൽ ശ്രീമതി ജെസ്സി മാത്യു പ്രോത്സാഹന സമ്മാനം നേടുകയും ചെയ്തു. പുരാതനപാട്ടിൽ പങ്കെടുത്തവർ ബേബിൻ സുനീഷ് അരീച്ചിറ, സോവി ജോണ്‍സൻ, ,ഷേർലി ബെന്നി പെരുമ്പളം, സിത്താര അലക്സ് മഠത്തിലേട്ട്,ഷീന ജോസഫ് പഴൂർ, പ്രിൻസി ഷിജു പുരയ്ക്കൽ, റെറ്റി ജെയ്സണ്‍ വെട്ടിക്കനാൽ എന്നിവരാണ്. വിജയികൾക്ക് 25-10-2015 ഞായറാഴ്ച വി.കുർബാനയ്ക്ക് ശേഷം സമ്മാനങ്ങൾ വിതരണം ചെയ്തു.