October 5, 2016
overall champions
രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തുന്ന ബൈബിൾ കലോത്സവത്തിൽ പങ്കെടുത്ത ഇനങ്ങളിൽ എല്ലാം സമ്മാനം നേടി നമ്മുടെ ഇടവക കടുത്തുരുത്തി ഫൊറോനയിൽ ഓവറോൾ ചാംമ്പ്യൻഷിപ് കരസ്ഥമാക്കി. പുരാതനപ്പാട്ട് മത്സരത്തിൽ കടുത്തുരുത്തി ഫൊറോനയിലെ മറ്റിടവകകളെ പിൻ തള്ളി നമ്മുടെ ഇടവക ഈ വർഷവും ഒന്നാം സ്ഥാനം നിലനിർത്തി. ഡാൻസ് മത്സരത്തിൽ മെർലിൻ സജി, ചിത്രരചനയിൽ എമിൽഡ ജെയ്സൺ, സങ്കീർത്തനാലാപനത്തിൽ ബേബിൻ സുനീഷ് അരീച്ചിറ എന്നിവർ ഒന്നാമതെത്തി. ആകാശ് റോയി പങ്കെടുത്ത ലളിതഗാനം, സങ്കീർത്തനാലാപനം, കഥാപ്രസംഗം എന്നിവയിലും ഒന്നാമതെത്തി. ലളിതഗാനത്തിന് ബേബിൻ സുനേഷും കഥാപ്രസംഗത്തിന് താരാ റോയിയും മൂന്നാമതെത്തി പോയിന്റ് പട്ടികയിൽ നമ്മുടെ ഇടവകയെ കടുത്തുരുത്തി ഫൊറോനയിൽ ഒന്നാമതാക്കി.