Blog

Congrats to KCWA team

kcwa-winners-17K C W A പിറവം  ഫൊറോനായുടെ പ്രഥമ കലാമത്സരങ്ങളില്‍ നമ്മുടെ ഇടവകയെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹരാകുകയും ചെയ്ത KCWA അംഗങ്ങൾക്ക് ഷാജി അച്ചന്‍റെയും ഇടവകാംഗങ്ങളുടെയും ആശംസകള്‍ . പുരാതനപ്പാട്ട് മത്സരത്തിൽ ഫൊറോനയിലെ മറ്റിടവകകളെ പിൻ തള്ളി നമ്മുടെ ഇടവക ഒന്നാമതെത്തുകയും ചെയ്തു. ദേവാലയഗീതത്തിന് ബേബിൻ സുനീഷ് അരീച്ചിറ ഒന്നാം  സ്ഥാനം നേടി. ഷൈജി ഷാജി  (ക്നാനായ മങ്ക) ബിന്ദു സാം (ക്വിസ് )രണ്ടാം സ്ഥാനവും  നേടി .പുരാതനപാട്ടിൽ പങ്കെടുത്തവർ ഷീന പാഴൂർ , ബേബിൻ സുനീഷ് അരീച്ചിറ,റൂണ വേലിക്കെട്ടേൽ സോവി ജോണ്‍സൻ, ജെസ്സി മാത്യൂ പാലക്കീഴിൽ, ഷേർലി ബെന്നി പെരുമ്പളം, സിത്താര അലക്സ്‌ മഠത്തിലേട്ട് എന്നിവരാണ്‌.  തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ അന്നമ്മ ജോൺ തറയിൽ ഫൊറോനായുടെ പ്രസിഡന്റ് , ഫാ. ഷാജി മേക്കര ഫൊറോനാ ചാപ്ലിൻ, സി. ജീനോ സിസ്റ്റർ അഡ്വൈസർ ആയി തിരഞ്ഞെടുക്കപ്പെട്ടു.