Mission League Competition Winners
പിറവം ഫൊറോനാ മിഷ്യൻ ലീഗ് കലാമത്സരങ്ങളിൽ നമ്മുടെ ഇടവക മികച്ച വിജയം കരസ്ഥമാക്കി. ഒക്ടോബർ 15ന് പിറവം ഹോളി കിങ്സ് പള്ളിയിൽ വച്ചാണ് മത്സരങ്ങൾ നടന്നത്. നമ്മുടെ ഇടവകയിൽ നിന്നും 15 അംഗങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. ആകാശ് റോയ്, നമിത സാം എന്നിവർ ദേവാലയഗീതത്തിന് ഒന്നാം സമ്മാനം നേടി. ബിന്ദു സാം മിഷ്യൻ ക്വിസ് ഒന്നാം സ്ഥാനവും റൂണ സതീഷ് മൂന്നാം സ്ഥാനവും നേടി. സാന്ദ്ര തോമസ്, അലൻ ടോം, താര റോയ്, ക്രിസ്റ്റിൻ ബിനു എന്നിവർ ദേവാലയഗീതത്തിനും നോയൽ ബിനു ബൈബിൾ പാരായണത്തിനും മൂന്നാം സ്ഥാനം നേടി. വികാരി ഫാ. ഷാജി മേക്കരയുടേയും സി. ജീനോയുടേയും നേതൃത്വത്തിലാണ് മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തത്.
ഒക്ടോബർ 18ന് ഏറ്റുമാനൂരിൽ വച്ച് നടന്ന രൂപതാതല മത്സരത്തിൽ ആകാശ് റോയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിനു യോഗ്യതനേടുകയും ചെയ്തു. ആകാശിന് എല്ലാ ഭാവുകങ്ങളും ഇടവകസമൂഹം ആശംസിക്കുന്നു.