Blog

CML Inauguration

നമ്മുടെ ഇടവകയിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ഒക്ടോബർ 3 ഞായറാഴ്ച ഉത്‌ഘാടനം ചെയ്യപ്പെട്ടു. വി.കുർബാനയ്ക്കു ശേഷം വികാരി റവ.ഫാ.സ്റ്റീഫൻ കണ്ടാരപ്പള്ളി ഇടവയിലെ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നിലവിളക്കു തെളിച്ച് ഉത്‌ഘാടനം നടത്തി. തുടർന്ന് വികാരിയച്ചൻ പതാക ഉയർത്തുകയും കുട്ടികൾ മിഷ്യൻ അന്തം പാടി പതാക വന്ദനം നടത്തുകയും ചെയ്തു. ഇതിനെ തുടർന്ന് മിഷൻ ലീഗിന്റെ2021 -2022 വർഷത്തെ പ്രഥമ മീറ്റിംഗ് വികാരിയച്ചന്റെ നേതൃത്വത്തിൽ പള്ളിയിൽ വച്ച് നടന്നു. പുതുതായി അംഗമായവർക്കു സ്വാഗതം ആശംസിക്കുകയും ഭാവി പ്രവർത്തനങ്ങളെ കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്തു. എല്ലാ മാസവും മൂന്നാം ഞായറാഴ്ച മിഷൻ ലീഗിന്റെ മീറ്റിംഗ് നടത്താൻ തീരുമാനിക്കുകയും ചെയ്തു. അംഗങ്ങൾക്ക് ജൂബിലി പ്രാർത്ഥന, സ്റ്റിക്കർ, കലണ്ടർ എന്നിവ വിതരണം ചെയ്തു. ഇടവക യൂണിറ്റ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ വികാരി അച്ചനോട്‌ ചേർന്ന് പ്രവർത്തിക്കും എന്ന തീരുമാനത്തോടെ മീറ്റിംഗ് അവസാനിപ്പിച്ചു.