Blog

CML Piravom Forane Leadership Camp

പിറവം ഫൊറോനയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വ പരിശീലന ക്യാമ്പ് ഡിസംബര്‍ 27,28 തീയതികളില്‍ നമ്മുടെ ഇടവക ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. പ്രസ്തുത ക്യാമ്പിന്റെ ഔപചാരിക ഉല്‍ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അഫ്രേം നിര്‍വഹിച്ചു. കുഞ്ഞു മിഷണറിമാരായ കുഞ്ഞുങ്ങള്‍ അയക്കപ്പെട്ട സന്ദേശവാഹകരാണെന്നും ആയതിനാല്‍ ഓരോരുത്തരും തങ്ങള്‍ക്കാവുന്നതുപോലെ മിഷന്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടു ഈശോയെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ താല്പര്യം കാണിക്കണമെന്നും തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അതുപോലെ സ്ലൈഹികമായ സഭയില്‍ അപ്പസ്‌തോലന്മാരെപ്പോലെ മിഷന്‍ ചൈയ്തന്യം പരത്തുന്നവരാകാനും കുഞ്ഞുങ്ങളെ പിതാവ് ഓര്‍പ്പിച്ചു. പിറവം ഫൊറോനാ മിഷന്‍ ലീഗ് പ്രസിഡന്റ് Melky Sunny അദ്ധ്യക്ഷന്‍ ആയിരുന്ന യോഗത്തില്‍ അതിരൂപത വൈസ് ഡയറക്ടര്‍ Sr Shaina , അതിരൂപത പ്രസിഡന്റ് Ricky Joseph എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫൊറോനാ ഡയറക്ടര്‍ ഫാദര്‍ സ്റ്റീഫന്‍ കണ്ടാരപള്ളി സ്വാഗതവും ഫൊറോനാ സെക്രട്ടറി Angel പുളിമൂട്ടില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് രൂപതാ പ്രസിഡന്റ് Ricky Joseph , വൈസ് പ്രസിഡന്റ് Maijo John എന്നിവരുടെ നേതൃത്വത്തില്‍ സഘടന , സമുദായം , ദൈവവിളി മുതലായ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള്‍ എടുത്തു. അതുപോലെ personality development നേ കുറിച്ച് Sijimol Taju okkattu കുട്ടികള്‍ക്ക് ക്ലാസ്സ് നല്‍കുകയുണ്ടായി. ക്ലാസുകള്‍ക്കിടയില്‍ വിവിധ തരം ഗെയ്മുകളും ആക്ഷന്‍ സോങ്ങും DJ യും കുട്ടികള്‍ക്ക് ആവേശവും ഉണര്‍വും നല്‍കി. അതോടൊപ്പം Online -Offline എന്ന വിഷയത്തെ ആസ്പദമാക്കി ഡിബേറ്റും സംഘടിപ്പിക്കുകയുണ്ടായി. ഡിബേറ്റില്‍ Fr Jibin Kalayilkarottu മോഡറേറ്റര്‍ ആയി. തുടര്‍ന്ന് കലയില്‍കാരോട്ടച്ഛന്റെ വിശുദ്ധ. കുര്ബാനയെക്കുറിച്ചുള്ള ക്ലാസ്സ് കുട്ടികള്‍ക്ക് ഏറെ അറിവ് പകരുന്നതായിരുന്നു. 28 ന് വൈകുന്നേരം Fr Majo Vazhakkalayil വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും തുടര്‍ന്ന് സമ്മാനദാനങ്ങള്‍ നടത്തുകയും ചെയ്തു. ക്യാമ്പില്‍ Best ക്യാമ്പെര്‍ ആയി ജോസഫ് മച്ചാനിക്കലിനെയും , അലീന ജോസ് കാഞ്ഞിരത്തിങ്കലിനേയും , Best ferfomer ആയി Exa Tomy പള്ളിക്കുന്നേലിനെയും , റൊണാള്‍ഡ് വേലിക്കെട്ടേലിനെയും തിരഞ്ഞെടുത്തു.
ഫൊറോനാ ഡയറക്ടര്‍ ഫാദര്‍ സ്റ്റീഫന്‍ കണ്ടാരപള്ളി , വൈസ് ഡയറക്ടര്‍ Sr Starlit SVM , ഇടവക വൈസ് ഡയറക്ടര്‍ Roonaa Satish ഉം മറ്റു വൈസ് ഡയറക്ടര്‍മാരും ക്യാമ്പിന് നേതൃത്വം നല്‍കി.