Blog

Congrats to KCYL & Thirubalasakyam members

പിറവം ഫൊറോനയിലെ തിരുബാലസഖ്യത്തിന്റെയും KCYL ന്റെയും കലാമത്സരങ്ങൾ 12 – 11 -2017 ഞായറാഴ്ച പിറവത്ത് വച്ച് നടത്തി. നമ്മുടെ ഇടവകയും ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു. KCYL അംഗങ്ങൾക്ക് സ്കിറ്റിൽ ഒന്നാം സ്‌ഥാനവും പുരാതനപ്പാട്ടിൽ രണ്ടാം സ്‌ഥാനവും ദേവാലയഗീതത്തിന് നമിത സാം വൈപ്പേൽ മൂന്നാം സ്‌ഥാനവും നേടി. കുട്ടികളുടെ പുരാതനപ്പാട്ടിൽ ഒന്നാം സ്‌ഥാനവും ജൂണിയർ പെൺകുട്ടികളുടെ സംഗീതത്തിൽ ഫിയോണ ചാൾസ്, ആവ്ന ആൻ സ്റ്റീവൻ എന്നിവർ ഒന്നും മൂന്നും സ്‌ഥാനങ്ങൾനേടി. കളറിങ്ങിൽ ജോബ് സജി, പ്രസംഗത്തിൽ തരുൺ ഫിലിപ്പ് തോമസ് രണ്ടാം സ്‌ഥാനം അനഘ റോമിസ്, തരുൺ ഫിലിപ്പ് തോമസ് എന്നിവർ ബൈബിൾ വചനം എഴുതുന്നതിൽ മൂന്നാം സ്‌ഥാനം നേടി. റോഷ് കെ ജോസ് ജൂണിയർ ആൺകുട്ടികളുടെ സംഗീതത്തിൽ മൂന്നാം സ്‌ഥാനം നേടി. തരുൺ ഫിലിപ്പ് തോമസ്, അലക്സ് ടോം, ജോസഫ് എം ജോൺ, ലിൻസ്റ്റർ സതീഷ്, നിവേദിത ആൻ ജോജി, അനഘ റോമിസ്, ഫിയോണ ഫിജോ, സാന്ദ്ര മരിയ ജോസ്  എന്നിവരായിരുന്നു പുരാതനപ്പാട്ട് ടീം. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.

kcyl-01 kcyl-02

tirubalasakyam-01