January 5, 2017
Congrats to Christmas Carol 2016 Winners
ഇടവകയിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കാരോൾ ഗാനമത്സരത്തിൽ പാലാരിവട്ടം സെന്റ് ജോസഫ് യൂണിറ്റ് വീണ്ടും വിജയികളായി. മുൻ വർഷങ്ങളിലെ പോലെ കൂടരയോഗാടിസ്ഥാത്തിലാണ് മത്സരങ്ങൾ നടത്തിയത്. തേവര, പാലാരിവട്ടം എന്നീ യൂണിറ്റുകൾ മാറ്റുരച്ചു. പ്രായ ഭേദമന്യേ എല്ലാവരും ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു.പാലാരിവട്ടം സെന്റ് ജോസഫ് യൂണിറ്റ് തുടർച്ചയായി ഏഴാം പ്രാവശ്യവും ഒന്നാം സ്ഥാനം നിലനിറുത്തി. തേവര സെന്റ് മേരീസ് യൂണിറ്റ് രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് വികാരി ഫാ. ഷാജി മേക്കര സമ്മാനങ്ങൾ നൽകി.